പാ​ല​ക്ക​യം പാ​യ​പു​ല്ലി​ൽ ക​ടു​വ: ടാ​പ്പി​ങ്ങ് തൊ​ഴി​ലാ​ളി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Tuesday, November 12, 2019 12:40 AM IST
പാ​ല​ക്ക​യം: പാ​യ​പു​ല്ലി​ൽ ക​ടു​വ ഇ​റ​ങ്ങി ടാ​പ്പി​ങ്ങ് തൊ​ഴി​ലാ​ളി​യെ ഓ​ടി​ച്ചു. ക​ടു​വ വ​രു​ന്ന​ത് ക​ണ്ട ടാ​പ്പി​ങ്ങ് തൊ​ഴി​ലാ​ളി തെ​ക്കു​ങ്ക​ര ക​ണ്ണ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കാ​ല​ത്ത് പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ റ​ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പി​ങ്ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ക​ടു​വ ക​ണ്ണ​ന്‍റെ നേ​രെ പാ​ഞ്ഞ​ടു​ത്ത​ത്. ക​ണ്ണ​ൻ ഓ​ടി സ​മീ​പ​ത്തെ സ്റ്റോ​ർ റൂ​മി​ൽ ക​യ​റി വാ​തി​ല​ട​ച്ച​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് ക​ടു​വ​യും പു​ലി​യും സ്ഥി​ര​മാ​യി വ​രു​ന്നു​ണ്ടെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പാ​ല​ക്ക​യം പാ​യ​പ്പു​ല്ല്, ഇ​രു​ന്പ​ക ചോ​ല, പൂ​ഞ്ചോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ത​രു​പ്പ​പൊ​തി, മു​ണ്ട​നാ​ട് ഭാ​ഗ​ങ്ങ​ളി​ലും ക​ടു​വ​യും പു​ലി​യും, മ​റ്റ് കാ​ട്ടു മൃ​ഗ​ങ്ങ​ളും സ്ഥി​ര​മാ​യി എ​ത്തു​ന്ന​ത് സ്ക്കൂ​ൾ കു​ട്ടി​ക​ളേ​യും സ്ത്രീ​ക​ളേ​യും ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.
പ്ര​ദേ​ശ​ത്തെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ത​ട​യ​ണ​മെ​ന്നും ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ ഏ​ടു​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്ക​യം യൂ​ണി​റ്റ് ക​ണ്‍​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്‍​വെ​ൻ​ഷ​ൻ, പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​രാ​ജു പു​ളി​ക്ക​താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് അ​ഗ​സ്റ്റി​ൻ വ​ലി​യ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ജ​ൻ കോ​ടി​ക്കു​ളം, ടോം ​കെ തോ​മ​സ്, മ​നോ​ജ് ക​പ്യാ​ങ്ക​ൽ, മ​നോ​ജ് ചീ​രാം​കു​ഴി, മാ​ണി​ക്കു​ട്ടി തു​ടി​യം​പ്ളാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ടു​വ​യു​ടെ കാ​ല്പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും 6 വ​യ​സ് പ്രാ​യ​മു​ള്ള ആ​ണ്‍​ക​ടു​വ​യാ​ണെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.