കോയന്പത്തൂരിൽ വൈ​റ​ൽ​പ​നി പടരുന്നു
Tuesday, November 12, 2019 12:40 AM IST
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ വൈ​റ​ൽ​പ​നി പ​ട​രു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം 170 പേ​രാ​ണ് പ​നി​ബാ​ധി​ത​രാ​യി ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ജി​ല്ല​യി​ൽ തൊ​ണ്ടാ​മു​ത്തൂ​ർ, തു​ടി​യ​ല്ലൂ​ർ, കൗ​ണ്ടം​പ്പാ​ള​യം, പൊ​ള്ളാ​ച്ചി, ഇ​ട​യാ​ർ​പ്പാ​ള​യം, കോ​വൈ​പു​തു​ർ, സൂ​ലൂ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ക​ർ​ച്ച​വ്യാ​ധി കൂ​ടു​ത​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 750 ലേ​റെ പേ​രാ​ണ് പ​നി ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഒ​ന്പ​തോ​ളം​പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രാ​യും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. അ​തി​നാ​ൽ ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ​പ്പ​നി തു​ട​ങ്ങി പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തി​നെ​തി​രെ ജ​ന​ങ്ങ​ൾ ക​രു​ത​ലോ​ടെ​യി​രി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.