ടാ​സ്മാ​ക് ബാ​റി​നു മു​ന്നി​ൽ യു​വാ​ക്ക​ൾ സ​മ​രം ന​ട​ത്തി
Wednesday, November 13, 2019 12:34 AM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​സൗ​ക​ര്യം സൃ​ഷ്ടി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​സ് മാ​ക് ബാ​ർ പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മാ​തം​പ്പ​ട്ടി ശി​രു​വാ​ണി മെ​യി​ൻ റോ​ഡി​ലെ ടാ​സ്മാ​ക് ബാ​റി​നു​മു​ന്നി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ സ​മ​രം ന​ട​ത്തി.
ബാ​റി​നു​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷേ​ത്രം, സ​ഹ​ക​ര​ണ​സം​ഘം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ബാ​റി​ലേ​ക്ക് വ​രു​ന്ന മ​ദ്യ​പാ​നി​ക​ളു​ടെ ശ​ല്യം​മൂ​ലം ആ​ളു​ക​ൾ​ക്ക് വ​രാ​ൻ സാ​ധി​ക്കു​ന്നി​ല്ല. വാ​ഹ​നാ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.
അ​തി​നാ​ലാ​ണ് ടാ​സ് മാ​ക് ബാ​ർ പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ ബാ​റി​നു​മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യ​ത്.