കല്ലടി മുന്നേറ്റം തുടരുന്നു
Wednesday, November 13, 2019 12:35 AM IST
പാ​ല​ക്കാ​ട്: മു​ട്ടി​ക്കു​ള​ങ്ങ​ര കെഎ​പി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ ര​ണ്ടാം​ദി​ന​ത്തി​ൽ 147 പോ​യി​ന്‍റ് നേ​ടി ക​ല്ല​ടി എ​ച്ച്എ​സ്എ​സ് കു​തി​പ്പു തു​ട​രു​ന്നു. 68 പോ​യി​ന്‍റ് നേ​ടി പ​റ​ളി തൊ​ട്ടു​പി​ന്നി​ലാ​ണ്. 34 പോ​യി​ന്‍റു​മാ​യി മു​ണ്ടൂ​ർ ഹൈ​സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.
ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ 210.5 പോ​യി​ന്‍റു​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല മു​ന്നി​ട്ടു​നി​ല്ക്കു​ന്നു. 148 പോ​യി​ന്‍റ് നേ​ടി പ​റ​ളി​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ. 102 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് മൂ​ന്നാം​സ്ഥാ​ന​ത്താ​ണ്.

ഹാ​മ​ർ​ത്രോ​യി​ൽ താ​ര​മാ​യി
ശ്രീ​വി​ശ്വം

പാ​ല​ക്കാ​ട്: മു​ട്ടി​ക്കു​ള​ങ്ങ​ര കെഎപി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ റെ​ക്കോ​ർ​ഡു​മാ​യി പ​റ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി ശ്രീ​വി​ശ്വം. ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ ഹാ​മ​ർ​ത്രോ​യി​ൽ റെ​ക്കോ​ർ​ഡോ​ടെ ഒ​ന്നാം​സ്ഥാ​നം നേ​ടി​യി​രു​ന്നു. (58.32 മീ​റ്റ​ർ). ഹാ​മ​ർ​ത്രോ ഇ​ന​ത്തി​ൽ അ​ണ്ട​ർ 16 ഇ​ന്‍റ​ർ ക്ല​ബ്, അ​ണ്ട​ർ 18 യൂ​ത്ത് സ്റ്റേ​റ്റ് മീ​റ്റ് എ​ന്നി​വ​യി​ൽ ശ്രീ​വി​ശ്വം റെ​ക്കോ​ർ​ഡ് നേ​ടി​യി​രു​ന്നു. പ​റ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ശ്രീ​വി​ശ്വം പാ​ല​ക്കാ​ട് വ​ട​ക്ക​ന്ത​റ മു​ത്തു​കു​മാ​റി​ന്‍റെ​യും അ​രു​ണ​യു​ടെ​യും മൂ​ത്ത​മ​ക​നാ​ണ്. പി.​ജി.​മ​നോ​ജാ​ണ് കാ​യി​കാ​ധ്യാ​പ​ക​ൻ. ഇ​തേ സ്കൂ​ളി​ലെ ആ​ർ.​വി​ഘ്നേ​ഷി​നാ​ണ് ഹാ​മ​ർ​ത്രോ​യി​ൽ ര​ണ്ടാം​സ്ഥാ​നം.