വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Thursday, November 14, 2019 11:10 PM IST
നെന്മാറ: ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ വീ​ടു​ന​ഷ്ട​മാ​യ നെന്മാറ അ​ളു​വാ​ശേ​രി ചെ​ല്ല​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നെന്മാ​റ ഗം​ഗോ​ത്രി ട്ര​സ്റ്റ് മു​ഖേ​ന പ​ണി​ക​ഴി​പ്പി​ച്ച വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​നം നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ നി​ർ​വ​ഹി​ച്ചു.
വീ​ടി​ന്‍റെ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗം​ഗോ​ത്രി ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​വി​ജ​യ​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പി.​യു.​രാ​മാ​ന​ന്ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.
നെന്മാ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ദീ​പ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​ന്പ​ർ രാ​ജേ​ഷ് കെ.​നാ​യ​ർ, കോ​യ​ന്പ​ത്തൂ​ർ റാം​വാ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഒ.​പി രാ​മ​ൻ​കു​ട്ടി, നെ·ാ​റ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റ​ത്തി​നാ​യി റി​ട്ട​യേ​ഡ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​ശോ​ക​ൻ, ഇ​ടം സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് പാ​ലം​തോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് സാ​ങ്കേ​തി​ക സ​ഹാ​യം, നി​ർ​ദേ​ശം എ​ന്നി​വ ന​ല്കി​യ ര​മേ​ശി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഗം​ഗോ​ത്രി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.