ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി
Thursday, November 14, 2019 11:10 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി പാ​ർ​ല​മെ​ന്‍റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി. കു​ന്തി​പ്പു​ഴ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​ടി​എം സ്കൂ​ൾ പ​രി​സ​ര​ത്തു നി​ന്ന് ജാ​ഥ ന​ട​ന്നു. ഏ​റെ സ​ഹ​ന​പാ​ത​യി​ലാ​ണ് ഫോ​ട്ടോ​ഗ്ര​ഫി മേ​ഖ​ല​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ദ​ർ​ശ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ കെ​പി​എ​സ് പ​യ്യ​ന​ടം, ബാ​സി​ത് മു​സ്ലിം, വി.​വി.​ഷൗ​ക്ക​ത്ത​ലി, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യ് ഗ്രേ​സ്, ജി​നീ​ഷ്, നൗ​ഷാ​ദ്, സ​ന്തോ​ഷ്, വി​ബീ​ഷ്, കെ.​ടി.​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.