പ്ര​മേ​ഹ​ദി​ന​ത്തി​ൽ 350 ലേ​റെ പേ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ഒ​രു​ക്കി പി.​കെ ദാ​സ് ഹോ​സ്പി​റ്റ​ൽ
Thursday, November 14, 2019 11:10 PM IST
വാ​ണി​യം​കു​ളം: ലോ​ക പ്ര​മേ​ഹ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ണി​യം​കു​ളം പി.​കെ ദാ​സ് ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ സൗ​ജ​ന്യ പ്ര​മേ​ഹ​രോ​ഗ നി​ർ​ണ​യ​ക്യാ​ന്പും നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും ന​ട​ത്തി. 350 ലേ​റെ രോ​ഗി​ക​ൾ​ക്കാ​ണ് പ്ര​മേ​ഹ​ത്തി​ന്‍റെ വി​വി​ധ സ​ങ്കീ​ർ​ണ​ത​ക​ളി​ൽ​പെ​ടു​ന്ന രോ​ഗ​ങ്ങ​ളി​ൽ സൗ​ജ​ന്യ ചി​കി​ത്സ ന​ല്കി​യ​ത്.
അ​ന്പ​തി​ലേ​റെ​പേ​ർ​ക്ക് മൂവാ​യി​രം രൂ​പ നി​ര​ക്കി​ൽ തി​മി​ര ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തും.
പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ, ന​ഴ്സിം​ഗ്, ഫാ​ർ​മ​സി വി​ദ്യാ​ർ​ത്ഥി​ക​ളും ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് വി​ഭാ​ഗ​വും ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, പ​ട്ടാ​ന്പി, ചെ​ർ​പ്പു​ള​ശേ​രി, കോ​ത​കു​റി​ശി, ഒ​റ്റ​പ്പാ​ലം, വാ​ണി​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ്ളാ​ഷ് മോ​ബും തെ​രു​വു​നാ​ട​ക​വും നാ​ട​ൻ​പാ​ട്ടും അ​വ​ത​രി​പ്പി​ച്ചു.ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​ആ​ർ.​സി.​കൃ​ഷ്ണ​കു​മാ​ർ, ഡോ. ​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്ത, ഡോ.​അ​ല​വി, ഡോ. ​നി​ർ​മ​ല, ഡോ. ​വി​നോ​ദ്, ഡി​ജി​എം.​അ​ച്യു​ത​ൻ, ഡോ. ​ജ​ഗ​ത്ലാ​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ സെ​ബി പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.