ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, November 14, 2019 11:10 PM IST
വ​ട​ക്ക​ഞ്ചേ​രി: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു.​പി സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ ശി​ശു​ദി​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തി. പ്ര​ഫ. സ്വാ​മി​നാ​ഥ​ൻ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ റോ​സ്മി​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ജോ​ർ​ജ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡാ​ലി മാ​ത്യു, സ്കൂ​ൾ ലീ​ഡ​ർ ന​യ​ന ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഴ്സ​റി കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

കി​ണ​റ്റി​ൽ വീ​ണ മൂ​രി​ക്കു​ട്ടി​യെ
ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

വ​ട​ക്ക​ഞ്ചേ​രി: ക​ണ​ക്ക​ൻ​തു​രു​ത്തി​യി​ൽ കി​ണ​റ്റി​ൽ വീ​ണ മൂ​രി​ക്കു​ട്ടി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ള​യി​ൽ ജോ​ർ​ജി​ന്‍റെ വീ​ടി​ന​ടു​ത്തെ കി​ണ​റ്റി​ലാ​ണ് ര​ണ്ടു​വ​യ​സു പ്രാ​യ​മു​ള്ള മൂ​രി​ക്കു​ട്ടി വീ​ണ​ത്. കി​ണ​റി​നു മു​ക​ളി​ലെ ക​ന്പി​വ​ല​യി​ൽ ക​യ​റി​യ​പ്പോ​ൾ വ​ല​യോ​ടെ മൂ​രി​ക്കു​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം.