ചൈൽഡ് ലൈൻ സെ- ദോസ്തിയ്ക്ക് തുടക്കം
Saturday, November 16, 2019 12:53 AM IST
പാ​ല​ക്കാ​ട്: ചൈ​ൽ​ഡ് ലൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ശി​ശു​ദി​ന വാ​രാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ചൈ​ൽ​ഡ് ലൈൻ സെ- ​ദോ​സ്തി ക്ക് ​തു​ട​ക്ക​മാ​യി. വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി കു​ട്ടി​ക​ൾ​ക്ക് സെ- ​ദോ​സ്തി ബാ​ൻ​ഡ് കെ​ട്ടി​ക്കൊ​ടു​ത്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൈ​ൽ​ഡ് ലൈൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പു​ത്ത​ൻ​ചി​റ സ്വാ​ഗ​ത​വും കോ- ​ഓ​ർ​ഡി​നേ​റ്റ​ർ സു​ഷ​മ ന​ന്ദി​യും പ​റ​ഞ്ഞു.
മാ​താ​പി​താ​ക്ക​ൾ, ചൈ​ൽ​ഡ് ലൈൻ ടീം ​അം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ സേ​വ​ന വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​തി​ന​ഞ്ചോ​ളം കു​ട്ടി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ, എ​സ്പി, സ​ബ് ജ​ഡ്ജ് എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച് സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ച്ചു. ചൈ​ൽ​ഡ് ലൈ​നി​ന്‍റെ കൂ​ട്ടു​കാ​രാ​കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കു​ട്ടി​ക​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചൈ​ൽ​ഡ് ലൈ​ൻ സെ- ​ദോ​സ്തി ബാ​ൻ​ഡ് അ​ണി​യി​ച്ചു.