സോ​ളാ​ർ വൈ​ദ്യു​ത​പ​ദ്ധ​തി​ക്ക് തു​ട​ക്കം
Tuesday, November 19, 2019 11:24 PM IST
അ​ഗ​ളി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി മൂ​ന്നു​കോ​ടി വ​ക​യി​രു​ത്തി ന​ട​പ്പാ​ക്കു​ന്ന അ​ട്ട​പ്പാ​ടി ഗോ​ട്ട് ഫാം ​മെ​ഗാ​വാ​ട്ട് സോ​ളാ​ർ വൈ​ദ്യു​ത​പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ച്ചു.

കോ​ട്ട​ത്ത​റ ഗോ​ട്ട്ഫാ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. അ​ട്ട​പ്പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളി​ലും സോ​ളാ​ർ വൈ​ദ്യു​ത​പ​ദ്ധ​തി ന​ട​പ്പാ​ക്കും. കോ​ട്ട​ത്ത​റ​യി​ൽ 500 കി​ലോ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് സൗ​രോ​ർ​ജ​ത്തി​ൽ നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ക. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വൈ​ദ്യു​തി ഉ​പ​യോ​ഗ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 10 നാ​ണ് കെ​എ​സ്ഇ​ബി​യും കെ​ൽ​ട്രോ​ണും ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​യി സം​യു​ക്ത ക​രാ​ർ ഒ​പ്പി​ട്ട​തെ​ന്നും 2020 ഏ​പ്രി​ലോ​ടെ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​മെ​ന്നും കൂ​ടു​ത​ൽ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി പ​റ​ഞ്ഞു.