മ​ഞ്ചി​ക്ക​ണ്ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് വീ​ര​പ്പ​ന്‍റെ അനു​യാ​യി​ക​ളാ​കാ​മെ​ന്ന് ജ​ന​നീ​തി
Tuesday, November 19, 2019 11:24 PM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മേ​ലേ മ​ഞ്ച​ക്ക​ണ്ടി​യി​ൽ ന​ട​ന്ന ത​ണ്ട​ൾ ബോ​ൾ​ട്ട് വെ​ടി​വെ​പ്പി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത് മാ​വോ​യി​സ്റ്റു​ക​ള​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച പോ​ലീ​സ് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ജ​ന​നീ​തി പ്ര​വ​ർ​ത്ത​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ദീ​പാ​വ​ലി ദി​വ​സം മ​ഞ്ചി​ക്ക​ണ്ടി ആ​ദി​വാ​സി കോ​ള​നി​യി​ലെ​ത്തി​യ ഒ​രു കു​ഞ്ഞും സ്ത്രീ​യു​മ​ട​ക്കം ആ​റോ​ളം പേ​ർ ഉൗ​രു നി​വാ​സി​ക​ളൊ​പ്പം ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി. ച​ന്ദ​ന​ക്കൊ​ള്ള​ക്കാ​ര​ൻ വീ​ര​പ്പ​ന്‍റെ അ​നു​യാ​യി​ക​ളാ​യ ഈ ​സം​ഘം പ്ര​തി​രോ​ധ​ശേ​ഷി ന​ഷ്ട​പ്പെ​ട്ട് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ന്ന​തി​ന് വേ​ണ്ടി വ​ന്ന​താ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സ്സി​ലാ​കു​ന്ന​ത്. അ​തേ സ​മ​യം വെ​ടി​വെ​പ്പി​ന് ശേ​ഷം ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​നെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ലാ​ത്ത​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും ജ​ന​നീ​തി പ്ര​വ​ർ​ത്ത​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പോ​ലീ​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ച്ചാ​ൽ മാ​ത്ര​മേ മ​ഞ്ച​ക്ക​ണ്ടി ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ നി​ജ സ്ഥി​തി പു​റ​ത്ത് കൊ​ണ്ട് വ​രാ​ൻ സാ​ധ്യ​മാ​കു​ക​യൂ​ള്ളൂ.

മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് മ​നു​ഷ്യ​വ​കാ​ശ​മി​ല്ല എ​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ലേ​ഖ​നം എ​ഴു​താ​ൻ ഇ​ട​യാ​യ സ​ഹാ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ക, കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് പ​ണം ഈ​ടാ​ക്കി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ളും ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളും ത​ട​യാ​ൻ നി​യ​മ​വി​ദ​ഗ്ധ​രും മ​നു​ഷ്യ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും രാ​ഷ്ട്രീ​യ പാ​ർ​ട്ടി ബ​ന്ധ​മി​ല്ലാ​ത്ത പൊ​തു പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങു​ന്ന നി​രീ​ക്ഷ​ണ​സ​മി​തി രൂ​പ​വ​ത്ക്ക​രി​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

ജ​ന​നീ​തി പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ർ​ജ്ജ്് പു​ലി​കു​ഴി​കു​ത്തി​യി​ൽ, എ​ൻ. പ​ത്മ​നാ​ഭ​ൻ , അ​ജി​ത്ത് ചാ​ക്കോ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.