സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ഡി​സം​ബ​ർ 13, 14, 15 തീ​യ​തി​ക​ളി​ൽ
Tuesday, November 19, 2019 11:34 PM IST
പാ​ല​ക്കാ​ട്: ജാ​മി​യ ഹ​സ​നി​യ്യ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ഡി​സം​ബ​ർ 13, 14, 15 തീ​യ​തി​ക​ളി​ൽ ക​ല്ലേ​ക്കാ​ട് ന​ട​ക്കും. സി​ൽ​വ​ർ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മ​ഞ്ചേ​ശ്വ​രം​മു​ത​ൽ തി​രു​വ​ന​ന്ത​പു​രം​വ​രെ ഹ​സ​നി​യ്യ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ന്ദേ​ശ​യാ​ത്ര ഈ ​മാ​സം 20ന് ​തു​ട​ങ്ങു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ഇന്ന് രാ​വി​ലെ ഏ​ഴി​ന് മ​ഞ്ചേ​ശ്വ​ര​ത്ത് സ​യ്യി​ദ് കെ.​എ​സ്. ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ കു​ന്പോ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന്് വി​വി​ധ ജി​ല്ല​ക​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം 27ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളാ​ണ് ഹ​സ​നി​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കൊ​ന്പം കെ.​പി. മു​ഹ​മ്മ​ദ് മു​സ് ലി​യാ​ർ , ഹ​സ​നി​യ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​രാ​യ​മം​ഗ​ലം അ​ബ്ദു​റ​ഹ്്മാ​ൻ ഫൈ​സി, ഡ​യ​റ​ക്ട​ർ കെ.​നൂ​ർ​മു​ഹ​മ്മ​ദ് ഹാ​ജി, ക​ണ്‍​വീ​ന​ർ മു​ഹ​മ്മ​ദ​ലി ആ​ല​ങ്ങാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.