ബാ​ല​സു​ര​ക്ഷ​യ്ക്കാ​യ് ചൈ​ൽ​ഡ് ലൈനിന്‍റെ കൂ​ട്ട​യോ​ട്ടം
Wednesday, November 20, 2019 10:46 PM IST
പാ​ല​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര ബാ​ലാ​വ​കാ​ശ ദി​ന​ത്തി​ൽ ആ​ഗോ​ള ബാ​ല​സം​ര​ക്ഷ​ണ ഉ​ട​ന്പ​ടി സ്ഥാ​പി​ത​മാ​യ​തി​ന്‍റെ മു​പ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ചൈ​ൽ​ഡ് ലൈ​ൻ, കേ​ര​ള പോ​ലീ​സി​ന്‍റെ​യും ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ജി​ല്ലാ​ത​ല​ത്തി​ൽ സു​ര​ക്ഷി​ത ബാ​ല്യ​ത്തി​നാ​യി റ​ണ്‍ ഫോ​ർ സേ​ഫ് ചൈ​ൽ​ഡ് ഹു​ഡ് എ​ന്ന പേ​രി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ളും യൂ​ത്ത് ക്ല​ബ് അം​ഗ​ങ്ങ​ളും അ​ട​ങ്ങു​ന്ന യു​വ​ജ​ന​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി പാ​ല​ക്കാ​ട് ചൈ​ൽ​ഡ്ലൈ​ൻ ഇ​ന്ദി​രാ​ഗാ​സി സ്റ്റേ​ഡി​യം മു​ത​ൽ രാ​പ്പാ​ടി വ​രെ സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​യോ​ട്ടം അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് സോ​പാ​ന​ൻ എം.​മ​ഹ​ജ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

തു​ട​ർ​ന്ന് രാ​പ്പാ​ടി ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്ര​മീ​ള ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എ​ൽ​എ​സ്എ സെ​ക്ര​ട്ട​റി തു​ഷാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ജി.​മ​രി​യ ജെ​റാ​ൾ​ഡ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജു​വ​നെ​യി​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് മെ​ന്പ​ർ അ​ഡ്വ. സി.​പി.​മാ​യ, ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ പ്ര​ഫു​ല്ല​ദാ​സ്, ശു​ചി​ത്വ മി​ഷ​ൻ റി​സോ​ഴ് പേ​ഴ്സ​ണ്‍ ഡോ. ​കെ.​വാ​സു​ദേ​വ​ൻ, വ​നി​താ സെ​ൻ എ​സ്ഐ അ​നി​ല കു​മാ​രി ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി മെ​ന്പ​ർ മു​ഹ​മ്മ​ദ് കാ​സീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ല​ക്കാ​ട് ചൈ​ൽ​ഡ് ലൈൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് പു​ത്ത​ൻ​ചി​റ സി​എം​ഐ സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ഷ​മ സ​തീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.ചി​റ്റൂ​ർ കോ​ളേ​ജി​ലെ എ​ൻ​എ​സ് എ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ ന​ട​ത്തി​യ ഫ്ളാ​ഷ് മോ​ബും കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്ത​പ്പെ​ട്ട തെ​രു​വു​നാ​ട​ക​വും ശ്ര​ദ്ധേ​യ​മാ​യി.