തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​ പ​രി​ശീ​ല​നം തു​ട​ങ്ങി
Wednesday, November 20, 2019 11:00 PM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ കൗ​ശ​ല്യ യോ​ജ​ന യു​വ​ജ​ന തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​യി​ൽ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി ഇ​ൻ​ഡസ്ട്രി​യ​ൽ സ്വീ​യിം​ഗ് മെ​ഷീ​ൻ ഓ​പ്പ​റേ​റ്റ​ർ എ​ന്ന ട്രേ​ഡി​ൽ മൂ​ന്നാ​മ​ത്തെ ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം മേ​പ്പ​റ​ന്പി​ലു​ള്ള സ്കി​ൽ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ടാ​യ ചെ​റു​പു​ഷ്പാ​ല​യ​ത്തി​ൽ തു​ട​ങ്ങി.
ജി​ല്ല​യി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത തൊ​ഴി​ൽ​ര​ഹി​ത​രാ​യ മു​പ്പ​ത് അം​ഗ​ങ്ങ​ൾ​ക്കാ​ണ് സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന​വും, എ​സ്എ​സ് സി ​സ​ർ​ട്ടി​ഫി​ക്ക​റ്റും തു​ട​ർ​ന്ന് ജി​ല്ല​യി​ലോ പു​റ​ത്തോ ശ​ന്പ​ള​ത്തോ​ടു​കൂ​ടി​യ ജോ​ലി​യും ന​ല്കു​ന്ന​ത്. നാ​ലു​മാ​സം നീ​ളു​ന്ന പ​രി​ശീ​ല​നം പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ടി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എ​സ് എ​സ് പി. ​അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ഡി​ഡി​യു.​ജെി.​വൈ ക്വാ​ളി​റ്റി ഓ​ഫീ​സ​റു​മാ​യ ഫാ. ​സെ​ബി​ൻ ഉ​റു​കു​ഴി​യി​ൽ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ജെഎസ്എ​സ് ഡ​യ​റ​ക്ട​ർ സി​ജു മാ​ത്യു ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
പ്ര​തി​ഭാ മാ​ത്യു, സ​ഫ്ന, ആ​തി​ര, റെ​ജീ​ന, ടി​ൻ​സി അ​ബ്രാ​ഹം, ജെ​ൻ​സ​ൻ ജോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ പ്ര​തി​ദി​നം 125 രൂ​പ സ്റ്റൈ​പ്പ​ന്‍റും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും യൂ​ണി​ഫോ​മും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ​ഠി​താ​ക്ക​ൾ​ക്ക് ല​ഭി​ക്കും.
ഇ​ൻ​ഡസ്ട്രി​യ​ൽ സ്വീ​യിം​ഗ് മെ​ഷീ​ൻ ഓ​പ്പ​റേ​റ്റ​ർ എ​ന്ന പ്ര​ധാ​ന പാ​ഠ്യ​പ​ദ്ധ​തി​ക്കു പു​റ​മെ സൗ​ജ​ന്യ​മാ​യി ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​നം, സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് കോ​ഴ്സ് എ​ന്നി​വ​യും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ല്കും. ഈ ​ട്രേ​ഡി​ലേ​ക്കു​ള്ള അ​ടു​ത്ത ബ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തു​ട​ങ്ങി.
വി​വ​ര​ങ്ങ​ൾ​ക്കും സീ​റ്റ് ഉ​റ​പ്പാ​ക്കു​ന്ന​തി​നും താ​ഴെ കാ​ണു​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 9074 919 004, 7025 924 334.