ഉ​ത്സ​വം ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Thursday, November 21, 2019 10:46 PM IST
പാ​ല​ക്കാ​ട്: ഉ​ത്സ​വം ക​ണ്ടു മ​ട​ങ്ങു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​ യു​വാ​ക്ക​ൾ മ​രി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി​ക്കാ​വ് അ​ഞ്ചാം​മൈ​ൽ ഏ​റ​ൻ​കാ​ട് വീ​ട്ടി​ൽ ഗി​രീ​ഷി​ന്‍റെ മ​ക​ൻ ശ്രീ​ജി​ത്ത് (24), ആ​നി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ മ​ക​ൻ അ​ജി​ത്ത് (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം.

പി​രാ​യി​രി അ​ത്താ​ലൂ​രി​ൽ ഉ​ത്സ​വം​ക​ണ്ട് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ അ​ത്താ​ലൂ​ർ ന​വ​ക്കോ​ട് ജം​ഗ്ഷ​നി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഇ​രു​വ​രെ​യും ജി​ല്ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചെ​ങ്കി​ലും ശ്രീ​ജി​ത്ത് ആ​ദ്യം മ​രി​ച്ചു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ത്തി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തെ​ങ്കി​ലും രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

ശ്രീ​ജി​ത്ത് ദു​ബാ​യി​ൽ ക​ൺസ്ട്രക്ഷ​ൻ ക​ന്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ഒ​രാ​ഴ്ച മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ജി​ത്ത് നൂ​റ​ണി എം​ഇ​എ​സി​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്.

സു​ജാ​ത​യാ​ണ് മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​ശ്രീ, മി​നി. സ​ത്യ​ഭാ​മ​യാ​ണ് സ​ജി​ത്തി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ശ്വ​തി, സി​ജു.