പ്ലാസ്റ്റിക് നിരോധനം: സാവകാശം വേണമെന്ന് വ്യാപാരികൾ
Tuesday, December 3, 2019 12:00 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജ​നു​വ​രി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ൽ സാ​വ​കാ​ശം വേ​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
യാ​തൊ​രു മു​ൻ​ക​രു​ത​ലു​ക​ളൊ​ന്നു​മി​ല്ലാ​തെ ന​ട​പ്പാ​ക്കു​ന്ന​ത് ല​ക്ഷ​ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കും.
പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും ക​വ​ർ, പാ​ത്രം, കു​പ്പി​ക​ൾ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും, 300 മി​ല്ലി ലി​റ്റ​റി​ന് താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ​ക്കു​മാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് പ​തി​നാ​യി​രം മു​ത​ൽ അ​ന്പ​തി​നാ​യി​രം രൂ​പ വ​രെ​യാ​ണ് പി​ഴ.
സാ​ന്പ​ത്തി​ക മാ​ന്ദ്യ​വും ക​ച്ച​വ​ട​മാ​ന്ദ്യ​വും നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ന​ത്തെ സാ​ഹച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള സ്റ്റോ​ക്കു​ക​ൾ വി​റ്റ​ഴി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി അ​പ​ര്യാ​പ്ത​മാ​ണ്. ഇ​ത് നീ​ട്ടി കി​ട്ടാ​ത്ത പ​ക്ഷം കോ​ടി​ക​ണ​ക്കി​ന് രൂ​പ​യും ന​ഷ്ട​മാ​ണ് വ്യാ​പാ​ര​മേ​ഖ​ല​ക്ക് സം​ഭ​വി​ക്കു​ക​യെ​ന്നും ഇ​ത് പ​ല​രെ​യും ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.എം.എം ​ഹ​ബീ​ബ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​ർ ടി .കെ ഹെ​ൻ​ട്രി പ​ങ്കെ​ടു​ത്തു.