കാ​ർ തോ​ട്ടി​ൽ വീണു യുവാവ് മ​രി​ച്ചു
Tuesday, December 3, 2019 10:24 PM IST
കോ​യ​ന്പ​ത്തൂ​ർ: ധാ​രാ​പു​ര​ത്തു കാ​ർ നി​യ​ന്ത്ര​ണം​ വി​ട്ടു തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു മൂ​വാ​റ്റു​പു​ഴയിൽ താമസക്കാരനായ തമിഴ്നാട് സ്വദേശി മ​രി​ച്ചു. വാ​ഴ​പ്പി​ള്ളി​യി​ൽ വെ​ളി​ച്ചെ​ണ്ണ മി​ല്ല് ന​ട​ത്തി​വരുന്ന സി. ​സു​ബ്ര​ഹ്മ​ണി (36) ആ​ണു മ​രി​ച്ച​ത്. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു ധാ​രാ​പു​രം​വ​ഴി കൊ​ടു​മു​ടി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ നെ​ഗ​മം സു​ന്ദ​ര​കൗ​ണ്ട​ന്നൂ​രി​ൽ സു​ബ്ര​ഹ്മ​ണി സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു സ​മീ​പ​ത്തെ വെ​ള്ളം​നി​റ​ഞ്ഞ തോ​ട്ടി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

കാ​റി​ൽ കു​ടു​ങ്ങി​യ സു​ബ്ര​ഹ്മ​ണി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. നെ​ഗ​മം പോ​ലീ​സും പൊ​ള്ളാ​ച്ചി അ​ഗ്നിരക്ഷാ​സേ​ന​യും ചേ​ർ​ന്നു കാ​ർ പു​റ​ത്തെ​ടു​ത്തു. മൃ​ത​ദേ​ഹം പൊ​ള്ളാ​ച്ചി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.