കാ​ര​പ്പാ​റ പു​ഴ​യി​ൽ മാ​നി​ന്‍റെ അ​ഴു​കി​യ ശ​രീ​രം ക​ണ്ടെ​ത്തി
Tuesday, December 3, 2019 11:06 PM IST
നെ​ല്ലി​യാ​ന്പ​തി: കാ​ര​പ്പാ​റ പു​ഴ​യി​ൽ മാ​നി​ന്‍റെ അ​ഴു​കി​യ ശ​രീ​രം ഒ​ഴു​കി​യെ​ത്തി. നെ​ല്ലി​യാ​ന്പ​തി കാ​ര​പ്പാ​റ പു​ഴ​യി​ൽ തൂ​ക്കു​പാ​ല​ത്തി​ന് താ​ഴെ​യാ​ണ് മൂ​ന്നു​ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കേ​ഴ​മാ​നി​ന്‍റെ ചീ​ഞ്ഞ ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. തൂ​ക്കു​പാ​ല​വും കാ​ര​പ്പാ​റ പു​ഴ​യും കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ഇ​തി​നാ​ൽ മൂ​ക്കു​പൊ​ത്തി​യാ​ണ് പോ​കു​ന്ന​ത്.
വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ മു​ക​ളി​ൽ​നി​ന്ന് ഒ​ഴു​കി​വ​ന്ന​താ​ണെ​ന്ന് ക​രു​തു​ന്നു. ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ അ​ഴു​കി​യ​തോ​ടെ​യാ​ണ് ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പു​ഴ​യു​ടെ സ​മീ​പ​ത്താ​യി താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​ത് കൂ​ടു​ത​ൽ ദു​രി​ത​മാ​കു​ക​യാ​ണ്. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ജ​ഡം മ​റ​വു​ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.