പ​ള്ളി​ത​ർ​ക്കം: വാ​ൽ​ക്കു​ള​ന്പി​ൽ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ റൂ​ട്ട് മാ​ർ​ച്ച്
Tuesday, December 3, 2019 11:06 PM IST
വ​ട​ക്ക​ഞ്ചേ​രി: യാ​ക്കോ​ബാ​യ സ​ഭാ വി​ഭാ​ഗ​വും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള പ​ള്ളി​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വാ​ൽ​ക്കു​ള​ന്പി​ൽ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. വ​നി​താ ഫോ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് വാ​ൽ​ക്കു​ള​ന്പ് സെ​ന്‍റ​റി​ലെ കു​രി​ശു​പ​ള്ളി​മു​ത​ൽ പ​നം​കു​റ്റി റോ​ഡു​വ​രെ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
വ​ട​ക്ക​ഞ്ചേ​രി സി​ഐ ബി.​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ത​ഹ​സീ​ൽ​ദാ​റും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​യി​ലെ​ത്തു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​യി​രു​ന്നു അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സ​ന്നാ​ഹ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. ഇ​തി​നാ​ൽ വാ​ൽ​ക്കു​ള​ന്പി​ലെ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലും ഇ​ട​വ​ക​സ​മൂ​ഹം ഒ​ത്തു​കൂ​ടി. എ​ന്നാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ആ​ല​ത്തൂ​രി​ൽ ആ​ർ​ഡി​ഒ ബ​ന്ധ​പ്പെ​ട്ട സ​ഭാ പ്ര​തി​നി​ധി​ക​ളു​ടെ​യും പോ​ലീ​സ്, ത​ഹ​സീ​ൽ​ദാ​ർ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ചു ന​ട​പ​ടി​ക​ൾ​ക്ക് സാ​വ​കാ​ശം വേ​ണ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​യ്ക്കു​ക​യും അ​ത​നു​സ​രി​ച്ച് സ​മാ​ധാ​ന​പ​ര​മാ​യി പിന്മാറു​ന്ന സ്ഥി​തി​യു​മു​ണ്ടാ​ക്കി​യി​രു​ന്നു.
എ​ങ്കി​ലും ഇ​ന്ന​ലെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന വി​വ​ര​ങ്ങ​ളെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ജാ​ഗ്ര​താ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.