എ​ക്യു​മെ​നി​ക്ക​ൽ മൂ​വ്മെ​ന്‍റി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം 14ന് ​വ​ട​ക്ക​ഞ്ചേ​രി​യി​ൽ
Tuesday, December 3, 2019 11:06 PM IST
വ​ട​ക്ക​ഞ്ചേ​രി: മേ​ഖ​ലാ എ​ക്യു​മെ​നി​ക്ക​ൽ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 14ന് ​വ​ട​ക്ക​ഞ്ചേ​രി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും. മേ​ഖ​ല​യി​ലെ എ​ല്ലാ ക്രി​സ്തീ​യ വി​ഭാ​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷം ഒ​രു​ക്കു​ന്ന​ത്. സീ​റോ മ​ല​ബാ​ർ സ​ഭ, യാ​ക്കോ​ബാ​യ സ​ഭ, ലാ​റ്റി​ൻ, മ​ല​ങ്ക​ര, ഇ ​വാ​ഞ്ച​ലി​ക്ക​ൽ, മാ​ർ​ത്തോ​മ എ​ന്നീ സ​ഭ​ക​ളു​ടെ ക​രോ​ൾ​ഗാ​ന​വും ഉ​ണ്ടാ​കും.
ലൂ​ർ​ദ് മാ​താ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ വൈ​ദി​ക​മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന മേ​ഖ​ലാ എ​ക്യു​മെ​നി​ക്ക​ൽ യോ​ഗ​ത്തി​ൽ ഫൊ​റോ​നാ​വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള​ള​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ ​കു​ര്യാ​ച്ച​ൻ മാ​ത്യു, ഫാ. ​റെ​ജി പെ​രും​ന്പി​ള്ളി​ൽ, ഫാ. ​ബി​ജു മൂ​ങ്ങാം​കു​ന്നേ​ൽ, ഡെ​ന്നി തെ​ങ്ങും​പ​ള്ളി, ജോ​സ് വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ഫൊ​റോ​നാ​വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള​ള​ന്നൂ​ർ-​പ്ര​സി​ഡ​ന്‍റ്, ഫാ. ​ബി​ജു മൂ​ങ്ങാം​കു​ന്നേ​ൽ, ബാ​ബു അ​ച്ചാ​യ​ത്ത്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഡെ​ന്നി തെ​ങ്ങും​പ​ള​ളി- സെ​ക്ര​ട്ട​റി, ഫാ. ​സി​ൽ​വ​സ്റ്റ​ർ, ലി​സ​മ്മ പ്ര​സാ​ദ്, ജോ​ണ്‍ ചേ​ലാ​ട്ട് പു​ത്ത​ൻ​കു​ള​ന്പ്-​ജോ​യി​ന്‍റ​റ് സെ​ക്ര​ട്ട​റിമാ​ർ, വി​ൽ​സ​ൻ കൊ​ള്ള​ന്നൂ​ർ വ​ട​ക്ക​ഞ്ചേ​രി-​ട്ര​ഷ​റ​ർ, ഫാ.​റെ​ജി പെ​രും​ന്പി​ള്ളി-​ഓ​ർ​ഗ​നൈ​സ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.