മുണ്ടൂർ ക​പ്ലി​പ്പാ​റ​യി​ലെ പ​ഞ്ചിം​ഗ് സെ​ന്‍റ​ർ നോക്കുകുത്തിയായി
Tuesday, December 3, 2019 11:08 PM IST
മു​ണ്ടൂ​ർ: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യം നി​ശ്ച​യി​ക്കാ​ൻ സ്ഥാ​പി​ച്ച പ​ഞ്ചിം​ഗ് സ്റ്റേ​ഷ​ൻ നോ​ക്കു​ക്കു​ത്തി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ലെ മു​ണ്ടൂ​ർ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ക​പ്ലി​പ്പാ​റ​യി​ലെ പ​ഞ്ചിം​ഗ് സ്റ്റേ​ഷ​നാ​ണ് അ​വ​ണ​ന​യു​ടെ നേ​ർ​സാ​ക്ഷ്യ​മാ​കു​ന്ന​ത്.
ക​പ്ലി​പ്പാ​റ സ്റ്റോ​പ്പി​ൽ പോ​ലീ​സ് ഒൗ​ട്ട്പോ​സ്റ്റി​ന് എ​തി​ർ​വ​ശ​ത്താ​യി സ്ഥാ​പി​ച്ച സെ​ന്‍റ​റാ​ണ് ഇ​പ്പോ​ൾ നാ​മാ​വ​ശേ​ഷ​മാ​യ​ത്. കോ​ഴി​ക്കോ​ട്, മ​ണ്ണാ​ർ​ക്കാ​ട്, കോ​ങ്ങാ​ട്, പ​റ​ളി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു വേ​ണ്ടി​യാ​ണി​വി​ടെ പ​ഞ്ചിം​ഗ് സെ​ന്‍റ​ർ തു​ട​ങ്ങി​യ​ത്. ഈ ​റൂ​ട്ടു​ക​ളി​ലെ ബ​സു​ക​ൾ ഇ​വി​ടെ​നി​ർ​ത്തി സെ​ന്‍റ​റി​ൽ വ​ച്ച നോ​ട്ടു ബു​ക്കി​ൽ ക​ണ്ട​ക്ട​ർ​മാ​ർ ബ​സ് ക​ട​ന്നു​പോ​കു​ന്ന സ​മ​യ​മെ​ഴു​തി ഒ​പ്പി​ട​ണ​മെ​ന്ന​താ​ണ് രീ​തി.
എ​ന്നാ​ൽ പ​ഞ്ചിം​ഗ് സെ​ന്‍റ​ർ നോ​ക്കു​കു​ത്തി​യാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങാ​നോ ക​യ​റാ​നോ ഇ​ല്ലെ​ങ്കി​ൽ ബ​സു​ക​ൾ ഇ​വി​ടെ നി​ർ​ത്തു​ക പോ​ലു​മി​ല്ല. കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സ്സു​ക​ൾ മി​ക്ക​തും മ​ര​ണ​പ്പാ​ച്ചി​ലാ​ണ്. പ​ഞ്ചിം​ഗ് സെ​ന്‍റ​ർ എ​ത്തു​ന്ന​തു​വ​രെ സ​മ​യം ക​റ​ക്ടാ​ക്കി ഓ​ടു​ന്ന ബ​സു​ക​ൾ ഇ​തു ക​ഴി​ഞ്ഞാ​ൽ പി​ന്നെ ശ​ര​വേ​ഗ​ത്തി​ലാ​ണ്.
പ​ഞ്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ റോ​ഡി​ലേ​ക്കു​ള്ള ചെ​റി​യ വാ​തി​ൽ അ​ട​ഞ്ഞും അ​ക​ത്തേ​ക്കു ക​ട​ക്കാ​നു​ള്ള വ​ലി​യ വാ​തി​ൽ തു​റ​ന്ന​നി​ല​യി​ലു​മാ​ണ്. മാ​സ​ങ്ങ​ളാ​യി സെ​ന്‍റ​ർ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ഇ​വി​ടെ പ​ഞ്ചിം​ഗ് ഇ​ല്ലാ​ത്ത​തോ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​ഞ്ഞി​ട്ടി​ല്ല. എ​തി​ർ​വ​ശ​ത്തെ ഒൗ​ട്ട് പോ​സ്റ്റി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ ഡ്യൂ​ട്ടി​ക്കു​ണ്ടെ​ങ്കി​ലും ദി​വ​സ​വും മാ​റി​വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ഞ്ചിം​ഗ് കേ​ന്ദ്ര​ത്തി​ന്‍റെ കാ​ര്യം അ​റി​ഞ്ഞ മ​ട്ടി​ല്ല.
ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം പാ​ലി​ക്കാ​ൻ സ്ഥാ​പി​ച്ച പ​ഞ്ചിം​ഗ് സെ​ന്‍റ​ർ ന​വീ​ക​ര​ണം ന​ട​ത്തി ഇ​വി​ടെ പോ​ലീ​സ് സേ​വ​ന​വും പ​ഞ്ചിം​ഗ് സ​ന്പ്ര​ദാ​യ​വും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​വ​ശ്യ​വും ശ​ക്ത​മാ​ണ്.
ഇ​വി​ട​ത്തു​കാ​ർ​ക്കും പാ​ല​ക്കീ​ഴു​കാ​ർ​ക്കും മു​ണ്ടൂ​ർ ടൗ​ണി​ലോ കോ​ങ്ങാ​ട്, പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കോ പോ​ക​ണ​മെ​ങ്കി​ൽ ക​പ്ലി​പ്പാ​റ​വ​രെ ന​ട​ക്ക​ണം. എ​ന്നാ​ൽ ക​പ്ലി​പ്പാ​റ​യി​ൽ ബ​സി​റ​ങ്ങു​ന്ന​വ​രാ​ക​ട്ടെ വീ​ട്ടി​ലെ​ത്താ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ക്കു​ക​യോ ഓ​ട്ടോ​റി​ക്ഷ​യെ ആ​ശ്ര​യി​ക്കു​ക​യോ വേ​ണം. നൊ​ച്ചി​പ്പു​ള്ളി എ​എ​ൽ​പി സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ക​പ്ലി​പ്പാ​റ​യി​ൽ നി​ന്നും ഏ​ക​ദേ​ശം മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ല​ത്താ​ണ്. ഇ​തി​നു​പു​റ​മെ അ​ങ്ക​ണ​വാ​ടി, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ട്. പ്ര​ദേ​ശ​ത്ത് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ട​ത്തു​കാ​ർ​ക്ക് ചി​കി​ത്സാ സൗ​ക​ര്യ​ത്തി​ന് മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തോ​ഫീ​സ് കോ​ന്പൗ​ണ്ടി​ലെ​ത്ത​ണം. നൊ​ച്ചി​പ്പു​ള്ളി, പാ​ല​ക്കീ​ഴ് ഭാ​ഗ​ത്തു​നി​ന്നും പാ​ല​ക്കാ​ട്, കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് ജോ​ലി​ക്ക് പോ​കു​ന്ന​വ​രും വി​ദ്യാ​ർ​ത്ഥി​ക​ളും ബ​സ് സ​ർ​വീ​സി​ല്ലാ​ത്ത​തി​നാ​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​രം വീ​ട്ടി​ൽ നി​ന്നും നേ​ര​ത്തെ ഇ​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്.
പാ​ല​ക്കാ​ട്-​മു​ണ്ടൂ​ർ-​നൊ​ച്ചി​പ്പു​ള്ളി വ​ഴി​യു​ള്ള ഒ​രു ബ​സ് സ​ർ​വ്വീ​സോ അ​ല്ലെ​ങ്കി​ൽ പാ​ല​ക്കാ​ട്-​മു​ണ്ടൂ​ർ-​പ​റ​ളി​വ​ഴി​യും തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ നൊ​ച്ചി​പ്പു​ള്ളി-​പാ​ല​ക്കീ​ഴ് വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ക​യോ ചെ​യ്താ​ൽ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ഒ​രു​പ​രി​ധി വ​രെ സ​ഹാ​യ​ക​ര​മാ​കും.
ഒ​രു പ്ര​ദേ​ശ​മാ​കെ കാ​ത്തി​രി​ക്കു​ന്ന ഒ​രു ബ​സ് സ​ർ​വീ​സെ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.