സം​സ്ഥാ​ന​ത​ല സെ​മി​നാ​ർ ന​ട​ത്തി
Friday, December 6, 2019 12:58 AM IST
പാ​ല​ക്കാ​ട്: മേ​ഴ്സി കോ​ള​ജ് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം വ​യോ​ജ​ന​ങ്ങ​ൾ പ​ദ്ധ​തി​ക​ളും ന​യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല സെ​മി​നാ​ർ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എം.​സ​ന്തോ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നാ​യി 130-ഓ​ളം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.
സെ​മി​നാ​റി​ൽ മേ​ഴ്സി കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ജി​സ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി മി​ഷ​ൻ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, അ​ഡ്വ. ബീ​ന തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു.
സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം മേ​ധാ​വി ശു​ഭി​ത മേ​നോ​ൻ, കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ദീ​പ, അ​ധ്യാ​പ​ക​രാ​യ സു​ഭ​ദ്ര മേ​നോ​ൻ, അ​നു​പ​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.