നാ​ല​ര​വ​ർ​ഷ​മാ​യി​ട്ടും മ​ണ്ണാ​ർ​ക്കാ​ട്ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ സ്ക്രീ​നിം​ഗ് ടെ​സ്റ്റ് ഫ​ലം പു​റ​ത്ത് വ​ന്നി​ല്ലെ​ന്ന് പ​രാ​തി
Friday, December 6, 2019 1:00 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ത​ത്തേ​ങ്ങ​ല​ത്ത് പ്ലാ​ന്േ‍​റ​ഷ​ൻ കോ​ർ​പ​റേ​ഷ​നു​കീ​ഴി​ലു​ള്ള ആ​യി​ര​ത്തി ഇ​രു​നൂ​റോ​ളം വ​രു​ന്ന ക​ശു​മാ​വി​ൻ​തോ​ട്ട​ത്തി​ൽ ഏ​ക​ദേ​ശം ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് ബാ​ക്കി​വ​ന്ന എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ര​ലു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത് ഇ​പ്പോ​ഴും പ്ലാ​ന്‍റേഷൻ കോ​ർ​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ൽ ത​ന്നെ​യാ​ണ്.
പ്ര​ദേ​ശ​ത്ത് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​രു​ടെ വി​വി​ധ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് 2015 മേ​യ് മാ​സം അ​വ​സാ​നം പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ വ​കു​പ്പ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ സ്ക്രീ​നിം​ഗ് ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു.
ബി​ജെ​പി പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യും വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​രാ​ജീ​വി​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ പ്ര​കാ​രം 2015 മേ​യ് അ​വ​സാ​നം ന​ട​ത്തി​യ എ​ൻ​ഡോ​സ​ൾ​ഫാ​ൻ സ്ക്രീ​നിം​ഗ് ടെ​സ്റ്റി​ന്‍റെ ഫ​ലം ഇ​നി​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രാ​ണ് പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് മേ​ധാ​വി​യു​ടെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ഓ​ഫീ​സു​ക​ളി​ൽ നി​ന്നു​മു​ള്ള വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ പ്ര​കാ​രം നാ​ളി​തു​വ​രെ മേ​ൽ​സൂ​ചി​പ്പി​ച്ച ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല.
മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര പ്ര​ദേ​ശ​ത്ത് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത ല​ക്ഷ​ണ​ങ്ങ​ളോ​ടു കൂ​ടി​യ ഒ​ട്ടേ​റെ​പ്പേ​ർ ഉ​ണ്ടെ​ന്നി​രി​ക്കെ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.