സിം​ഗി​ൾ ലൈ​ൻ മാ​റ്റി ഇ​ര​ട്ട​ലൈ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും നി​റ​വേ​റി​യി​ല്ല
Friday, December 6, 2019 1:00 AM IST
ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സിം​ഗി​ൾ ലൈ​ൻ മാ​റ്റി ഇ​ര​ട്ട​ലൈ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും നി​റ​വേ​റി​യി​ല്ല. ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ര​ണ്ടു​ഭാ​ഗ​ത്തും നി​ല​വി​ൽ ഒ​റ്റ​ലൈ​ൻ സം​വി​ധാ​ന​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.
ഷൊ​ർ​ണൂ​രി​നും വ​ള്ള​ത്തോ​ൾ ന​ഗ​റി​നും ഇ​ട​യി​ലും മാ​ന്ന​നൂ​രി​നും ഷൊ​ർ​ണൂ​രി​നും ഇ​ട​യി​ലു​മാ​യി ഒ​റ്റ​ലൈ​ൻ സം​വി​ധാ​ന​മാ​ണ് നി​ല​വി​ലു​ള്ള​ത്. റെ​യി​ൽ​വേ ജം​ഗ്ഷ​ന​പ്പു​റം വ​ണ്ടി​ക​ൾ പി​ടി​ച്ചി​ട്ട് യാ​ത്ര​ക്കാ​രെ മ​നം​മ​ടു​പ്പി​ക്കു​ക​യാ​ണ് റെ​യി​ൽ​വേ. സിം​ഗി​ൾ ലൈ​ൻ ഇ​ര​ട്ട ലൈ​നാ​ക്ക​ണ​മെ​ന്ന​തും പി​റ്റ് ലൈ​ൻ നീ​ട്ട​ണ​മെ​ന്ന​തും പു​തി​യ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​തെ കി​ട​ക്കു​ക​യാ​ണ്.
യാ​ത്ര​ക്കാ​ർ​ക്ക് ശു​ഭ​യാ​ത്ര നേ​രാ​ൻ മാ​ത്ര​മേ റെ​യി​ൽ​വേ​യ്ക്ക് ആ​കൂ. യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത സ്ഥി​തി​യാ​ണ്. ഷൊ​ർ​ണൂ​രി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം റെ​യി​ൽ​വേ​യ്ക്ക് മു​ന്പി​ൽ അ​ന​ക്ക​മ​റ്റു കി​ട​ക്കു​ക​യാ​ണ്. ഷൊ​ർ​ണൂ​രി​ന്‍റെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളോ​ട​ല്ലാം മു​ഖം തി​രി​ച്ചു​നി​ല്ക്കു​ന്ന സ​മീ​പ​ന​മാ​ണ് കാ​ല​ങ്ങ​ളാ​യി റെ​യി​ൽ​വേ അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്.
റെ​യി​ൽ​വേ ജം​ഗ്ഷ​ന​പ്പു​റം ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് മ​ടു​പ്പു​ള​വാ​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴും ഉ​ണ്ടാ​കു​ന്ന​ത്. സ്റ്റേ​ഷ​നി​ലെ നാ​ല് പ്ലാ​റ്റ്ഫോ​മി​ലും തീ​വ​ണ്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഒ​റ്റ​ലൈ​നി​ൽ അ​വ​സ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ത് ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്ക​ണ​മെ​ങ്കി​ൽ കു​പ്പി ക​ഴു​ത്തു​പോ​ലു​ള്ള ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ര​ട്ട​ലൈ​ൻ വ​ന്നേ തീ​രൂ. ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​വും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. ആ​കെ പ​ന്ത്ര​ണ്ട് കോ​ച്ചു​ക​ൾ​ക്കു​ള്ള പി​റ്റ് ലൈ​ൻ മാ​ത്ര​മാ​ണ് ഷൊ​ർ​ണൂ​രി​ലു​ള്ള​ത്. ഇ​ത് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും റെ​യി​ൽ​വേ​യു​ടെ മു​ന്നി​ലു​ണ്ട്. എ​ന്നാ​ൽ ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​മി​ല്ലെ​ന്നാ​ണ് റെ​യി​ൽ​വേ പ​റ​യു​ന്ന​ത്.
ദീ​ർ​ഘ​ദൂ​ര തീ​വ​ണ്ടി​ക​ളി​ൽ വ​ന്ന് നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഇ​റ​ങ്ങി മ​റ്റു ക​ണ​ക്റ്റിം​ഗ് തീ​വ​ണ്ടി​ക​ളി​ൽ ക​യ​റി പോ​കേ​ണ്ട​വ​ർ​ക്കാ​യി ഈ ​പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ടി​ക്ക​റ്റ് കൗ​ണ്ട​ർ ഇ​ല്ലെ​ന്നു​ള്ള​തും യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന കാ​ര്യ​മാ​ണ്.
ടി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ങ്കി​ൽ ബാ​ഗു​ക​ളും ചു​മ​ന്ന് ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് എ​ത്ത​ണം. ആ​റി​ലോ, ഏ​ഴി​ലോ ടി​ക്ക​റ്റ് കൗ​ണ്ട​ർ തു​ട​ങ്ങി​യാ​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്ന് നി​റ​വേ​റ​പ്പെ​ടും. ഷൊ​ർ​ണൂ​രി​നെ മ​ല​ബാ​റി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ കൂ​ടി ക​വാ​ട​മാ​ക്കാ​ൻ റെ​യി​ൽ​വേ ഒ​ന്നും ത​ന്നെ ചെ​യ്യാ​ത്ത സ്ഥി​തി​യാ​ണ്. വി​വി​ധ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ വ​ന്നി​റ​ങ്ങു​ന്ന തീ​വ​ണ്ടി യാ​ത്ര​ക്കാ​ർ​ക്ക് എ​സ്ക​ലേ​റ്റ​ർ സൗ​ക​ര്യം​പോ​ലും ഈ ​റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​ല്ല. ഷൊ​ർ​ണൂ​രി​ൽ പി​റ്റ് ലൈ​ൻ നീ​ട്ടു​ന്ന​തി​നാ​യി വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി റെ​യി​ൽ​വേ​യെ സ​മീ​പി​ച്ചി​രു​ന്നു. ജം​ഗ്ഷ​നു സ​മീ​പ​ത്തെ സിം​ഗി​ൾ​ലൈ​ൻ സം​വി​ധാ​നം ഇ​ര​ട്ട​ലൈ​ൻ ആ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജം​ഗ്ഷ​നി​ലു​ള്ള സി​ഗ്ന​ൽ സം​വി​ധാ​നം ന​വീ​ക​രി​ക്കു​ക, പ്ര​ധാ​ന പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് മേ​ൽ​ക്കൂ​ര സ്ഥാ​പി​ക്കു​ക, ആ​റ്, ഏ​ഴ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ടി​ക്ക​റ്റ് കൗ​ണ്ട​ർ സ്ഥാ​പി​ക്കു​ക, റെ​യി​ൽ​വേ ആ​ശു​പ​ത്രി വി​ക​സ​നം മു​ത​ലാ​യ​വ​യാ​ണ് ഇ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
അ​തേ​സ​മ​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​വും വി​ക​സ​ന​വും മ​രീ​ചി​ക​യാ​യി തു​ട​രു​ന്പോ​ൾ ഷൊ​ർ​ണൂ​രി​ലെ തീ​വ​ണ്ടി​യാ​ത്ര​ക്കാ​രു​ടെ മ​ണി​ക്കൂ​റു​ക​ളോ​ള​മു​ള്ള കാ​ത്തി​രി​പ്പ് ഒ​ഴി​വാ​ക്കാ​ൻ ര​ണ്ടി​ട​ത്തും ഇ​ര​ട്ട​ലൈ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മെ​ങ്കി​ലും റെ​യി​ൽ​വേ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള ജ​ന​കീ​യാ​വ​ശ്യം.