ജി​ല്ല​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ റെ​യി​ൽ​വേ മേ​ല്പാ​ല​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കും
Saturday, December 7, 2019 11:23 PM IST
ഷൊ​ർ​ണൂ​ർ: ജി​ല്ല​യി​ൽ മൂ​ന്നി​ട​ത്ത് റെ​യി​ൽ​വേ മേ​ല്പ്പാ​ല​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. വാ​ടാ​നാം​കു​റു​ശി, വ​ല്ല​പ്പു​ഴ, മ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യി​ൽ​വേ മേ​ല്പാ​ല​ങ്ങ​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്. ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മേ​ല്പാ​ല​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​നേ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മൂ​ന്നി​ട​ത്തും പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ് നി​റ​വേ​റ്റ​പ്പെ​ടു​ന്ന​ത്.

മേ​ല്പാ​ല​ങ്ങ​ൾ വ​രു​ന്ന​തോ​ടു​കൂ​ടി കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ക്കാ​നാ​കു​മെ​ന്ന​താ​ണ് പ്ര​ധാ​ന കാ​ര്യം. വ​ല്ല​പ്പു​ഴ​യി​ൽ റെ​യി​ൽ​വേ മേ​ല്പാ​ല​മെ​ന്ന ആ​വ​ശ്യ​ത്തി​നു ഏ​റെ​ക്കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഇ​വി​ടെ മേ​ല്പാ​ലം നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് റ​വ​ന്യു​വ​കു​പ്പ് അ​നു​മ​തി ന​ല്കു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ റൂ​ട്ടി​ൽ ഷൊ​ർ​ണൂ​ർ-​അ​ങ്ങാ​ടി​പ്പു​റം സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഇ​ട​യി​ലാ​ണ് വ​ല്ല​പ്പു​ഴ​യി​ലെ റെ​യി​ൽ​വേ ഗേ​റ്റ് ഉ​ള്ള​ത്. പ​ട്ടാ​ന്പി- ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ൽ വ​ല്ല​പ്പു​ഴ​യി​ൽ റെ​യി​ൽ​വേ മേ​ല്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ജൂ​ണി​ൽ​ത​ന്നെ കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. വ​ല്ല​പ്പു​ഴ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ൽ റെ​യി​ൽ​വേ മേ​ല്പാ​ല നി​ർ​മാ​ണ​ത്തി​ന് 114 കോ​ടി രൂ​പ​യു​ടെ അം​ഗീ​കാ​ര​മാ​ണ് കി​ഫ്ബി അ​ന്ന് ന​ല്കി​യ​ത്. പ​ട്ടാ​ന്പി- ചെ​ർ​പ്പു​ള​ശേ​രി റൂ​ട്ടി​ലെ പ്ര​ധാ​ന ത​ല​വേ​ദ​ന​യാ​ണ് വ​ല്ല​പ്പു​ഴ റെ​യി​ൽ​വേ ഗേ​റ്റ്. മൂ​ന്ന് പ്ര​ധാ​ന റോ​ഡു​ക​ൾ ചേ​രു​ന്ന ക​വ​ല​യോ​ട് ചേ​ർ​ന്നാ​ണ് വ​ല്ല​പ്പു​ഴ​യി​ൽ ഗേ​റ്റു​ള്ള​ത്.

ഷൊ​ർ​ണൂ​ർ- വാ​ണി​യം​കു​ളം കൈ​ലി​യാ​ട് റോ​ഡ് വ​ന്നു​ചേ​രു​ന്ന​ത് വ​ല്ല​പ്പു​ഴ ഗേ​റ്റി​ലേ​ക്കാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യെ മ​ല​പ്പു​റം ജി​ല്ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡ് കൂ​ടി​യാ​ണി​ത്. ഷൊ​ർ​ണൂ​ർ കൈ​ലി​യാ​ട് വ​ല്ല​പ്പു​ഴ മു​ള​യ​ങ്കാ​വ് വ​ട്ട​പ്പാ​റ വ​ഴി മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കും മ​റ്റും നി​ര​വ​ധി യാ​ത്ര​ക്കാ​ർ ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. ഗു​രു​വാ​യൂ​രി​ലേ​ക്ക് ചെ​ർ​പ്പു​ള​ശേ​രി മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തും വ​ല്ല​പ്പു​ഴ വ​ഴി​യാ​ണ്. ഷൊ​ർ​ണൂ​ർ നി​ല​ന്പൂ​ർ റൂ​ട്ടി​ൽ വ​ല്ല​പ്പു​ഴ​യ്ക്കു പു​റ​മേ വാ​ടാ​നം​കു​റു​ശി​യി​ലാ​ണ് മ​റ്റൊ​രു മേ​ല്പാ​ലം വ​രു​ന്ന​ത്. ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഗേ​റ്റ് അ​ട​വ് ര​ണ്ടു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​രെ​യും ഒ​രു പോ​ലെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

ദി​വ​സ​വും ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കും നി​ല​ന്പൂ​ർ ഭാ​ഗ​ത്തേ​ക്കും ഏ​ഴു​ത​വ​ണ​ക​ൾ വീ​ത​മാ​ണ് ട്രെ​യി​നു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നാ​യി രാ​വി​ലെ ആ​റി​നും രാ​ത്രി പ​ത്തി​നു​മി​ട​യി​ൽ 14 ത​വ​ണ​യാ​ണ് റെ​യി​ൽ​വേ ഗേ​റ്റ് അ​ട​യ്ക്കു​ന്ന​ത്. ഇ​തി​ൽ നാ​ലു​ത​വ​ണ ഒ​ഴി​ച്ച് ബാ​ക്കി​യെ​ല്ലാം പ​ക​ൽ സ​മ​യ​ത്താ​ണ്.

മ​ങ്ക​ര​യി​ലും റെ​യി​ൽ​വേ മേ​ല്പാ​ലം വ​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന ഒ​ന്നാ​ണ്. ഇ​വി​ടെ മേ​ൽ​പ്പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് കൊ​ടു​വാ​യൂ​ർ, ചി​റ്റൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന​യാ​ത്ര ത​ട​സ​ത്തി​നു പ​രി​ഹാ​ര​മാ​കും. മ​ങ്ക​ര​യി​ൽ റെ​യി​ൽ​വേ മേ​ല്പാ​ല​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. ട്രെ​യി​ൻ യാ​ത്ര​യ്ക്കാ​യി മ​ങ്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്കും റെ​യി​ൽ​വേ മേ​ല്പാ​ലം സൗ​ക​ര്യ​പ്ര​ദ​മാ​യി മാ​റും. സം​സ്ഥാ​ന​ത്ത് ഒ​ന്പ​ത് റെ​യി​ൽ​വേ മേ​ല്പാ​ല​ങ്ങ​ളു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​നു​ള്ള അ​നു​മ​തി പ​ട്ടി​ക​യി​ൽ മ​ങ്ക​ര​യേ​യും ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​റ​ളി, മ​ങ്ക​ര സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഇ​ട​യി​ലു​ള്ള 164 ന​ന്പ​ർ ലെ​വ​ൽ​ക്രോ​സി​ൽ 0.59 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി മ​ങ്ക​ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മാ​ണ് റെ​യി​ൽ​വേ മേ​ല്പാ​ലം. ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള​വ​ർ​ക്ക് ചി​റ്റൂ​ർ, കൊ​ടു​വാ​യൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ​ള​രെ എ​ളു​പ്പ​ത്തി​ൽ പോ​കാ​നു​ള്ള വ​ഴി കൂ​ടി​യാ​ണി​ത്. ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തി​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം യാ​ത്ര​ക്കാ​ർ​ക്ക് ഇ​വി​ടെ കാ​ത്തു​നി​ല്ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. മേ​ല്പാ​ലം വ​രു​ന്പോ​ൾ ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​കും. ഇ​തോ​ടൊ​പ്പം തേ​നൂ​ർ, വ​ട്ട​പ്പ​ള്ളം കോ​ള​നി​യി​ലു​ള്ള 150-ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കും യാ​ത്രാ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. കോ​ള​നി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ക​ട​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് വി​ടാ​നും മ​റ്റും അ​മ്മ​മാ​ർ പാ​ള​ത്തി​ന​രി​കി​ൽ കാ​ത്തു​നി​ല്ക്കു​ന്ന കാ​ഴ്ച ഇ​വി​ടെ പ​തി​വാ​ണ്.

മേ​ല്പ്പാ​ലം വ​ന്നാ​ൽ കോ​ള​നി​യി​ലേ​ക്കും വാ​ഹ​ന​ങ്ങ​ളെ​ത്തും. മ​ങ്ക​ര​യി​ൽ കാ​ൽ​ന​ട മേ​ല്പാ​ലം എ​ന്ന ജ​ന​കീ​യ ആ​വ​ശ്യ​ത്തി​നും ഏ​റെ​ക്കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ട്. ര​ണ്ട് പാ​ള​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​ർ പാ​ളം മു​റി​ച്ചു​ക​ട​ക്കാ​ൻ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്ത​ണ്ട സ്ഥി​തി​യാ​ണ്.

1915 ൽ ​നി​ർ​മി​ച്ച മ​ങ്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​ന്നും ഒ​ന്നാം​ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്നും ര​ണ്ടാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ എ​ത്താ​നും തി​രി​കെ ക​ട​ക്കാ​നും പാ​ളം​മു​റി​ച്ചു ക​ട​ക്ക​ണം. ച​ര​ക്കു​വ​ണ്ടി​ക​ൾ നി​ർ​ത്തി​യാ​ൽ ഇ​തി​ന​ടി​യി​ൽ കൂ​ടി നാ​ട്ടു​കാ​ർ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തും പ​തി​വു​കാ​ഴ്ച​യാ​ണ്. റെ​യി​ൽ​വേ മേ​ല്പാ​ല​ങ്ങ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.