ട്രെ​യി​ൻ അ​പ​ക​ട​ം: ബോ​ധ​വ​ത്ക​ര​ണം വേണമെന്ന് റെ​യി​ൽ​വേ എ​സ്പി
Saturday, December 7, 2019 11:23 PM IST
കോ​യ​ന്പ​ത്തൂ​ർ: ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ ഈ​വ​ർ​ഷം 800 പേ​ർ മ​രി​ച്ച​താ​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മ​തി​യാ​യ ബോ​ധ​വ​ത്ക​ര​ണം ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും റെ​യി​ൽ​വേ എ​സ്പി മ​ഹേ​ന്ദ്ര​ൻ. ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പ​ല ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും നി​യ​മം ലം​ഘി​ച്ച് റെ​യി​ൽ​വേ ട്ര​ക്കു​ക​ൾ ക്രോ​സ് ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്നും റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്കു സ​മീ​പ​ത്തെ ടാ​സ്മാ​ക് ബാ​റു​ക​ൾ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്തു​ന​ല്കു​മെ​ന്നും റെ​യി​ൽ​വേ എ​സ്പി മ​ഹേ​ശ്വ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.