നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, December 10, 2019 12:51 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​രു​വാ​ശ്ശേ​രി ച​ല്ലി​പ​റ​ന്പി​ന് സ​മീ​പം നി​യ​ന്ത്ര​ണം തെ​റ്റി​യ ഓ​ട്ടോ മോ​ട്ടോ​ർ ഷെ​ഡ്ഡി​ൽ ഇ​ടി​ച്ച് എ​ട്ട്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രു​വാ​ശ്ശേ​രി കൊ​ള​ക്കോ​ട് മാ​ണി​ക്യ​ൻ ഭാ​ര്യ വേ​ശു (63), നെ​ല്ലി​യാം​പാ​ടം സു​ന്ദ​ര​ന്‍റെ ഭാ​ര്യ സൗ​ദാ​മി​നി (43), കൊ​ള​ക്കോ​ട് നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ക​ല്യാ​ണി (70), കൊ​ള​ക്കോ​ട് രാ​മ​കൃ​ഷ്ണ​ൻ ഭാ​ര്യ ദേ​വ​കി (57), കൊ​ള​ക്കോ​ട് ഷി​ബു​ന്‍റെ ഭാ​ര്യ ഗി​രി​ജ (38), ച​ല്ലി​പ​റ​ന്പ് ച​ന്ദ്ര​ൻ ഭാ​ര്യ സു​ജാ​ത (55) ച​ല്ലി​പ​റ​ന്പ് സു​രേ​ന്ദ്ര​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ (14), ഓ​ട്ടോ ഡ്രൈ​വ​ർ കൊ​ള​ക്കോ​ട് പ​ഴ​നി​മ​ല​യു​ടെ മ​ക​ൻ ശി​വ​ദാ​സ​ൻ (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​തി​ൽ വേ​ശു​വി​നെ​യും, ക​ല്യാ​ണി​യെ​യും, സു​ജാ​ത​യെ​യും, ഐ​ശ്വ​ര്യ​യെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഗി​രി​ജ​യെ ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും, ശി​വ​ദാ​സ​നെ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും, സൗ​ദാ​മി​നി​യെ​യും, ദേ​വ​കി​യെ​യും വ​ട​ക്ക​ഞ്ചേ​രി ഇ.​കെ നാ​യ​നാ​ർ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ സു​ജാ​ത​യു​ടെ​യും, ഐ​ശ്വ​ര്യ​യു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മു​ള്ള​താ​ണ്. ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് അ​പ​ക​ടം. കൊ​ള​കോ​ട് നി​ന്നും ചേ​വ​ക്കോ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന സു​ജാ​ത​യെ​യും, ഐ​ശ്വ​ര്യ​യെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് സ​മീ​പ​ത്തെ മോ​ട്ടോ​ർ​ഷെ​ഡ്ഡി​ലും, മ​ര​ത്തി​ലും ഇ​ടി​ച്ച് നി​ല്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മോ​ട്ടോ​ർ ഷെ​ഡ്ഡി​ന്‍റെ സ്ലാ​ബ് ഇ​ടി​ഞ്ഞു വീ​ണു.​ ഓ​ട്ടോ​ക്കും മോ​ട്ടോ​ർ ഷെ​ഡ്ഡി​നും ഇ​ട​യി​ൽ കു​രു​ങ്ങി​യ സു​ജാ​ത​യെ​യും, ഐ​ശ്വ​ര്യ​യെ​യും നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​ർ ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​രാ​ണ്. കൊ​ള​ക്കോ​ട് നി​ന്നും ഓ​ട്ടോ​യി​ൽ ചേ​വ​ക്കോ​ടു​ള്ള മ​ര​ണ​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. സം​ഭ​വ​മ​റി​ഞ്ഞ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.