കേ​ര​ള ബാ​ങ്ക് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന് മു​ത​ൽ​കൂ​ട്ടാ​കും: മ​ന്ത്രി ക​ട​കം​പ​ള്ളി
Tuesday, December 10, 2019 12:52 AM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള ബാ​ങ്ക് സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന് വ​ലി​യ മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്ന് സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. വ​ട​ക്ക​ഞ്ചേ​രി​യി​ൽ പ്ര​വാ​സി​ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​തി​നാ​ലാ​യി​ര​ത്തോ​ളം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ണ്ട്. ആ​രു ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചാ​ലും കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം ത​ക​രാ​ത്ത​തി​ന് കാ​ര​ണം ജ​ന​വി​ശ്വാ​സം ഉ​ള്ള​തി​നാ​ലാ​ണ്. നോ​ട്ടു നി​രോ​ധ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും വ​ൻ​വ​ള​ർ​ച്ച​യാ​ണ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കൈ​വ​രി​ച്ച​ത്. ര​ണ്ടു​വ​ർ​ഷം​മു​ന്പ് ഒ​ന്ന​ര​ല​ക്ഷം കോ​ടി നി​ക്ഷേ​പ​മാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ ര​ണ്ടു​ല​ക്ഷ​ത്തി എ​ണ്ണാ​യി​ര​മാ​യി വ​ർ​ധി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സാ​ധാ​ര​ണ​ക്കാ​രു​ടെ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന മു​റ്റ​ത്തെ മു​ല്ല​പ​ദ്ധ​തി വ​ൻ​വി​ജ​യ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി​ക​ളു​ടെ നി​ക്ഷേ​പ​ങ്ങ​ൾ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഷാ​ട​വ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് എം.​കെ.​ശ​ശി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ബാ​ല​ൻ, ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​ര​ജി​മോ​ൻ, ഇ. ​കെ.​നാ​രാ​യ​ണ​ൻ, പി.​ഗം​ഗാ​ധ​ര​ൻ, എം.​എ.​നാ​സ​ർ, കെ.​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി.​കെ.​ഉ​മ്മ​ർ സ്വാ​ഗ​ത​വും ഇ.​മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.