ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
Tuesday, December 10, 2019 10:54 PM IST
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. ആ​ല​ന്പാ​ടി കൂ​ട്ട​യ്യ​ന്‍റെ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​നാ​ണ് (60) തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​ന് ച​ള്ള​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

പു​ല​ർ​ച്ചെ ചാ​യ കു​ടി​ക്കാ​ൻ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ പൊ​ള്ളാ​ച്ചി ആ​ന​മ​ല ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് രാ​ധാ​കൃ​ഷ്ണ​നെ ഇ​ടി​ച്ചു. കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സാ​ണ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

മ​രി​ച്ച രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ: ദേ​വി. മ​ക്ക​ൾ: രാ​ജേ​ഷ്, രാ​ധി​ക. മ​രു​മ​ക്ക​ൾ: ഗോ​പി, ആ​ർ​ദ്ര.