വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ക്കി
Tuesday, December 10, 2019 11:33 PM IST
വ​ട​ക്ക​ഞ്ചേ​രി: അ്ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കാ​ൽ​ന​ട​യാ​യി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ക്കി മു​ട​പ്പ​ല്ലൂ​ർ ശ്രീ ​അ​ഴി​ക്കു​ള​ങ്ങ​ര ഭ​ഗ​വ​തി ദേ​വ​സ്വം ക​മ്മി​റ്റി. തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണ​വും അ​ത്യാ​വ​ശ്യം മ​രു​ന്നും വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ ന​ല്കും.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എം.​ശ​ശി നി​ർ​വ​ഹി​ച്ചു. ദേ​വ​സ്വം ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ വി.​എ.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ, ആ​യു​ർ​വേ​ദ ആ​ചാ​ര്യ​ൻ സ്വാ​മി ബാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​മ​നോ​ജ്, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ജ​നാ​ർ​ദ​ന​ൻ പു​തു​ശേ​രി, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ശ​ശി​കു​മാ​ർ, ഉ​ത്സ​വ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റി​ജോ​ഷ്, സി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.