പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ന​വീ​ക​ര​ണം പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്
Tuesday, December 10, 2019 11:33 PM IST
പോ​ത്തു​ണ്ടി: നെ​ല്ലി​യാ​ന്പ​തി​യു​ടെ താ​ഴ് വ​ര​യി​ലെ പോ​ത്തു​ണ്ടി ഉ​ദ്യാ​നം പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും അ​ന്പ​താം പി​റ​ന്നാ​ളി​നൊ​രു​ങ്ങു​ന്ന സാ​ഹ​സി​ക ടൂ​റി​സം​പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. റൈ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​കൃ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

50-ാം പി​റന്നാ​ൾ ആ​ഘോ​ഷ​ത്തി​ലെ​ത്തി​യ പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് കെ.​ബാ​ബു എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ടൂ​റി​സം​വ​കു​പ്പ് നാ​ലു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്യാ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള പു​തി​യ സ്ഥ​ല​ത്താ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.

നീ​ന്ത​ൽ​ക്കു​ളം, ന​ട​പ്പാ​ത​ക​ൾ, പൂ​ന്തോ​ട്ടം, ജോ​ഗിം​ഗ് ട്രാ​ക്ക്, റോ​പ്പ് സൈ​ക്ലിം​ഗി​നു​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്ത​ൽ, ഷൂ​ട്ടിം​ഗി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ൽ, ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം ക്ല​ബ് കു​ട്ടി​ക​ൾ​ക്കു​ള്ള ന​വീ​ക​ര​ണ രീ​തി​യി​ലു​ള്ള ക​ളി​യു​പ​ക​ര​ങ്ങ​ൾ, പു​തി​യ ജ​ല​ധാ​ര​ക​ൾ തു​ട​ങ്ങി​യ​വ​യും, ഡാം ​ഭി​ത്തി​ക്കു മു​ക​ൾ​ഭാ​ഗ​ത്താ​യും, ഉ​ദ്യാ​ന​ത്തി​ലും ദീ​പാ​ല​ങ്കാ​രം എ​ന്നി​വ​യു​മാ​ണ് പു​തി​യ പ​ദ്ധ​തി​യി​ലു​ള്ള​ത്.

മ​ണ്ണു​കൊ​ണ്ട് നി​ർ​മി​ച്ച അ​ണ​ക്കെ​ട്ടാ​യ​തി​നാ​ൽ പൈ​ലിം​ഗ് ചെ​യ്യു​ന്ന​തി​നും മ​റ്റും ഇ​റി​ഗേ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു കാ​ത്തി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല അ​നു​മ​തി ല​ഭി​ച്ച​തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത കൂ​ടി​യി​ട്ടു​ണ്ട്. 2018 മാ​ർ​ച്ച് 30 ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ് നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.