റേ​ഷ​ന​രി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Tuesday, December 10, 2019 11:36 PM IST
കോ​യ​ന്പ​ത്തൂ​ർ: റേ​ഷ​ന​രി ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി പ്ര​സാ​ദി​നെ​യാ​ണ് (40) അ​റ​സ്റ്റു​ചെ​യ്ത​ത്.

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലു​ള്ള പൊ​ള്ളാ​ച്ചി ഗോ​പാ​ല​പു​രം ചെ​ക്ക് പോ​സ്റ്റി​ൽ താ​ലൂ​ക്ക് പോ​ലീ​സ് എ​സ്ഐ രാ​ജേ​ഷ്, എ​സ്ഐ മു​രു​ക​വേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​ക്കു ന​ടു​വി​ൽ റേ​ഷ​ന​രി ചാ​ക്കു​ക​ളും അ​രി​കു​വ​ശ​ത്ത് ഉ​പ്പു​ചാ​ക്കു​ക​ളും വ​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 16 ട​ണ്‍ റേ​ഷ​ന​രി പി​ടി​കൂ​ടി​യ​ത്.

ബാം​ഗ​ളൂ​ർ സ്വ​ദേ​ശി സി​നി ജോ​സ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ലോ​റി​യെ​ന്നും മ​ല​പ്പു​റം സ്വ​ദേ​ശി അ​ശോ​ക​നു വേ​ണ്ടി​യാ​ണ് അ​രി കൊ​ണ്ടു​പോ​യ​തെ​ന്നും പ്ര​സാ​ദ് പോ​ലീ​സി​നു മൊ​ഴി​ന​ല്കി.