കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​സ്ക​ലേ​റ്റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, December 10, 2019 11:36 PM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​സ് ക​ലേ​റ്റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ന്ന്, ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​നാ​ണ് എ​സ്ക​ലേ​റ്റ​ർ, ലി​ഫ്റ്റ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് എ​സ്ക​ലേ​റ്റ​റി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വ് ല​ഭി​ക്കു​ന്ന​തോ​ടെ ലി​ഫ്റ്റ് യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. വൃ​ദ്ധ​ർ​ക്കും രോ​ഗി​ക​ൾ​ക്കും വി​ക​ലാം​ഗ​ർ​ക്കും ഇ​ത് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കും.