യു​വ​ജ​ന മു​ന്നേ​റ്റ പ​ദ​യാ​ത്ര
Tuesday, December 10, 2019 11:37 PM IST
ചി​റ്റൂ​ർ: യു​വ​ജ​ന​താ​ദ​ൾ-​എ​സ് ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​മു​ന്നേ​റ്റ​യാ​ത്ര 17ന് ​വേ​ല​ന്താ​വ​ളം ച​ന്ത​പ്പേ​ട്ട​യി​ൽ​നി​ന്നും തു​ട​ങ്ങും. മേ​ട്ടു​പ്പാ​ള​യം യു.​താ​ജു​ദീ​ൻ ന​ഗ​റി​ൽ ചേ​രു​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, ജ​ന​താ​ദ​ൾ-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ.​നാ​ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

യു​വ​ജ​ന​താ​ദ​ൾ ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​മ​ധു​വാ​ണ് ജാ​ഥാ ക്യാ​പ്റ്റ​ൻ. ര​ണ്ടു​കോ​ടി തൊ​ഴി​ൽ വാ​ഗ്ദാ​നം ന​ല്കി അ​ധി​കാ​ര​ത്തി​ലേ​റി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ തൊ​ഴി​ൽ ന​ല്കി​യി​ല്ലെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ണ് നി​യോ​ജ​ക​മ​ണ്ഡ​ലം പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.