മു​ണ്ട​ക്ക​ണ്ണി-​കൂ​ടം​ക​ണ്ടം റോ​ഡ് യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്നു
Tuesday, December 10, 2019 11:37 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡ് മു​ണ്ട​ക്ക​ണ്ണി-​കൂ​ടം​ക​ണ്ടം റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി പാ​ട​വ​ര​ന്പ​ത്ത് കൂ​ടി​യാ​ണ് നി​ല​വി​ൽ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​കാ​നാ​ണ് പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ​ഹ​ക​ര​ണ​ത്താ​ൽ റോ​ഡി​നു സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​ത്. 199 മീ​റ്റ​ർ​നീ​ള​വും 14 അ​ടി വീ​തി​യു​മാ​ണ് പു​തി​യ റോ​ഡി​നു​ള്ള​ത്.

സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​തി​ന്‍റെ സ​മ്മ​ത​പ​ത്രം വാ​ർ​ഡം​ഗം പ്ര​സ​ന്ന​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ കൈ​മാ​റി. ഭൂ​മി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​സ​ന്ന അ​റി​യി​ച്ചു.