അ​ട്ട​പ്പാ​ടി വി​ദ്യാ​ഭ്യാ​സ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം: കെഎസ്ടി​എ
Tuesday, December 10, 2019 11:38 PM IST
അ​ഗ​ളി: ഗോ​ത്ര​വ​ർ​ഗ പി​ന്നോ​ക്ക മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ലെ സ​മ​ഗ്ര​വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കാ​യി വി​ദ്യാ​ഭ്യാ​സ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ഐ​സ്ടി എ ​അ​ട്ട​പ്പാ​ടി ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം സു​മം​ഗ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​ര​ങ്കി ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും സു​മ​തി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം കൃ​ഷ്ണ​ദാ​സ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ഏ​രി​യാ സെ​ക്ര​ട്ട​റി വി.​ഒ.​കു​മാ​ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജോ​ർ​ജ് വെ​ള്ളാ​പ്പ​ള്ളി വ​ര​വു ചെ​ല​വു​ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ടി.​ര​വി, ഭ​ക്ത​ഗി​രീ​ഷ്, സു​നി​ൽ​കു​മാ​ർ, ജോ​സ​ഫ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എം.​ഹാ​രി​സ്- പ്ര​സി​ഡ​ന്‍റ്, വി.​ഒ.​കു​മാ​ര​ൻ-​സെ​ക്ര​ട്ട​റി, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.