ബൈ​ക്ക് മറിഞ്ഞ് യു​വാ​വി​നു പ​രി​ക്കേ​റ്റു
Tuesday, December 10, 2019 11:38 PM IST
പു​തു​ന​ഗ​രം: കേ​ബി​ളി​നു കു​ഴി​യെ​ടു​ത്ത​ത് കൃ​ത്യ​മാ​യി നി​ക​ത്താ​ത്തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു യു​വാ​വി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ത​ത്ത​മം​ഗ​ലം തേ​ക്കി​ൻ​കാ​ട് സു​രേ​ഷി (30)നെ ​ഫ​യ​ർ​ഫോ​ഴ്സ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​ന് പു​തു​ന​ഗ​രം കൊ​ടു​വാ​യൂ​ർ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

ര​ണ്ടു​ദി​വ​സം​മു​ന്പ് ഓ​ട്ടോ ഗ​ർ​ത്ത​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി മ​റി​ഞ്ഞു ര​ണ്ടു യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഓ​ട്ടോ​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ ​മീ​പ​ത്തെ ക​ട​യു​ടെ ഷോ​കെ​യ്സി​ന്‍റെ ഗ്ലാ​സ് പൊ​ട്ടി​യി​രു​ന്നു. ത​ത്ത​മം​ഗ​ലം പ​ള്ളി​മൊ​ക്ക് മു​ത​ൽ നൊ​ച്ചൂ​ർ വ​ള​വു​വ​രെ കേ​ബി​ടാ​ൻ പ​ത്തോ​ളം കു​ഴി​ക​ളാ​ണ് വെ​ട്ടി​യി​രു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യി കേ​ബി​ൾ കു​ഴി​ക​ൾ നി​ക​ത്തി ടാ​റിം​ഗ് ന​ട​ത്താ​ത്ത​തി​നാ​ൽ നി​ല​വി​ൽ വാ​ഹ​ന​യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.