സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു സം​സ്ക​രി​ക്കും
Thursday, December 12, 2019 12:32 AM IST
പാ​ല​ക്കാ​ട്: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ സൈ​നി​ക ട്ര​ക്ക് മ​റി​ഞ്ഞ് മ​രി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു​രാ​വി​ലെ സം​സ്ക​രി​ക്കും. ക​രി​യാ​ങ്കോ​ട് എ​ള​വ​തൊ​ടി​യി​ൽ മ​ണി​ക​ണ്ഠ​ന്‍റെ​യും സു​ജാ​ത​യു​ടെ​യും മ​ക​ൻ പ​വി​ത്ര​നാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്.

പ​വി​ത്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ഞ്ച​രി​ച്ച ട്ര​ക്ക് മ​ല​യോ​ര​പാ​ത​യി​ൽ​നി​ന്നും 1500 ലേ​റെ അ​ടി താ​ഴ്ച​യി​ൽ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞു​വെ​ന്നാ​ണ് സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ പ​വി​ത്ര​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ മ​രി​ച്ചു. ക​രി​യാ​ങ്കോ​ട് വി​ല്ലേ​ജി​ൽ ഇ​ന്നു​രാ​വി​ലെ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം എ​ത്തി​ച്ച​തി​നു​ശേ​ഷം അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കും.