ക​തി​രു​ത്സ​വം ഇ​ന്നും നാ​ളെ​യും
Friday, December 13, 2019 12:20 AM IST
മം​ഗ​ലം​ഡാം: ശ്രീ​കു​റു​മാ​ലി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ക​തി​രു​ത്സ​വം ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും . അ​ന്പ​ല​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ നെ​ല്ലി​ക്ക​ലി​ടം ക്ഷേ​ത്ര​പ​രി​പാ​ല​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ജ ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. അ​ന്ന​ദാ​ന​വും ഉ​ണ്ടാ​കും. ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് വി​വി​ധ ദേ​ശ​ക്കാ​രു​ടെ എ​ഴു​ന്ന​ള്ള​ത്ത്. മം​ഗ​ലം​ഡാം ദേ​ശ​ത്തി​ന്‍റെ ഗ​ജ​വീ​ര​നും ചെ​ണ്ട​മേ​ള​വും, ക​ല്ലാ​ന​ക്ക​ര ദേ​ശ​ത്തി​ന്‍റെ കു​തി​ര, മൂ​ന്ന്ഗ​ജ​വീ​രന്മാർ, വി​വി​ധ ത​രം വാ​ദ്യ​ക​ലാ​രൂ​പ​ങ്ങ​ൾ, ഒ​ടു​കു​ർ ദേ​ശ​ത്തി​ന്‍റെ കും​ഭ​ക്ക​ളി തു​ട​ങ്ങി​യ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ ഒ​ന്നി​ച്ച് ഒ​ടു​കൂ​ർ ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ഒ​ത്ത് ചേ​ർ​ന്ന് അ​വി​ടെ നി​ന്നും പു​റ​പ്പെ​ട്ട് പ​ന്നി​ക്കു​ള​ന്പി​ൽ നി​ന്നും ക​തി​രും ത​ണ്ടും കു​ട​യും ചെ​ണ്ട​മേ​ള​വും ചേ​ർ​ന്ന് മം​ഗ​ലം​ഡാ​മി​ൽ എ​ത്തു​ന്ന​തോ​ടെ പ​റ​ശ്ശേ​രി ദേ​ശ​ത്തി​ന്‍റെ ഗ​ജ​വീ​ര​നും ക​തി​രും ത​ണ്ടും വാ​ദ്യ​മേ​ള​ങ്ങ​ളും മം​ഗ​ലം ഡാ​മി​ൽ സം​ഗ​മി​ക്കും.

തു​ട​ർ​ന്ന് എ​ല്ലാ​ദേ​ശ​ക്കാ​രും ചേ​ർ​ന്ന് ശ്രീ​കു​റു​മാ​ലി ഭ​ഗ​വ​തി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രും. രാ​ത്രി ഒ​ന്പ​തി​ന് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ന്ദി​യോ​ട് കൃ​ഷ്ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന പൊ​റാ​ട്ടു​നാ​ട​കം ഉ​ണ്ടാ​കും. നാ​ളെ രാ​ത്രി 7.30 ന് ​സിം​ഫ​ണി ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള അ​ര​ങ്ങേ​റും.