സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് ക്ലാ​സ് ന​ട​ത്തും
Friday, December 13, 2019 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ: ഗ​വ​ണ്‍​മെ​ൻ​റ് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു സ്കൂ​ളു​ക​ളി​ൽ സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് ക്ലാ​സ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ആ​ഴ്ച്ച​യി​ൽ 90 മി​നി​റ്റ് വീ​ത​മാ​ണ് സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് ക്ലാ​സ് ന​ട​ത്തു​ന്ന​ത്.

ഒ​ന്നാം​ക്ലാ​സ് മു​ത​ലു​ള്ള എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ്ര​ത്യേ​ക സി​ല​ബ​സ് ത​യാ​റാ​ക്കി ക്ലാ​സ് ന​ട​ത്തും. വാ​ക്കു​ക​ൾ ഉ​ച്ച​രി​ക്കു​ന്ന​രീ​തി, പു​തി​യ വാ​ക്കു​ക​ളു​ടെ പ​ഠ​നം, ഇം​ഗ്ലീ​ഷി​ൽ സം​സാ​രി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് ക്ലാ​സ് വ​ഴി ന​ല്കും.

അ​ർ​ധ​വാ​ർ​ഷി​ക അ​വ​ധി ക​ഴി​യു​ന്ന​തോ​ടെ ക്ലാ​സ് തു​ട​ങ്ങു​മെ​ന്ന് ചീ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ക​ണ്ണ​പ്പ​ൻ അ​റി​യി​ച്ചു. സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് ക്ലാ​സെ​ടു​ക്കു​ന്ന​തി​നു അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സ് തു​ണി​വ​ണി​ക​ർ ഹൈ​സ്കൂ​ളി​ൽ തു​ട​ങ്ങി.