ജാ​മി​അ ഹ​സ​നി​യ്യ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു​മു​ത​ൽ
Friday, December 13, 2019 12:22 AM IST
പാ​ല​ക്കാ​ട്: ജാ​മി​അ ഹ​സ​നി​യ്യ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു​മു​ത​ൽ പ​തി​ന​ഞ്ചു​വ​രെ ക​ല്ലേ​ക്കാ​ട് ജാ​മി​അ​ഹ​സ​നി​യ്യ ക്യാ​ന്പ​സി​ൽ ന​ട​ക്കു​മെ​ന്ന് ഹ​സ​നി​യ്യ പ്രി​ൻ​സി​പ്പ​ൽ കൊ​ന്പം കെ.​പി.​മു​ഹ​മ്മ​ദ് ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​രാ​യ​മം​ഗ​ലം അ​ബ്ദു​റ​ഹ് മാ​ൻ ഫൈ​സി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്നു​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി, ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. സ​യ്യി​ദ് ഹു​സൈ​ൻ കോ​യ അ​ൽ​ഹൈ​ദ്രോ​സി സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും. തു​ട​ർ​ന്ന് ആ​ത്മീ​യ സ​മ്മേ​ള​നം, മ​ഹ​ള്റ​ത്തു​ൽ ബ​ദ​രി​യ്യ എ​ന്നി​വ ന​ട​ക്കും. 14ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ദേ​ശീ​യ ദ​അ് വ ​സ​മ്മേ​ള​നം സി ​മു​ഹ​മ്മ​ദ് ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​അ​ബ്ദു​ൾ ഹ​ക്കീം അ​ൽ അ​സ് ഹ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഷൗ​ക്ക​ത്ത് ന​ഈ​മി അ​ൽ ബു​ഖാ​രി, ബ​ഷീ​ർ ഫൈ​സി വെ​ണ്ണ​ക്കോ​ട് ക്ലാ​സെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മാ​ധ്യ​മ സെ​മി​നാ​ർ മ​ണി​ശ​ങ്ക​ർ അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ എം​പി എം.​ബി.​രാ​ജേ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഡോ.​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​ദ​ർ​ശ സ​മ്മേ​ള​നം എ​സ് ജ​ഐം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബു ഹ​നീ​ഫ​ൽ ഫൈ​സി തെ​ന്ന​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.