ദേ​ശീ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ഗം​ഗോ​ത്രി സ്കൂ​ളി​ൽ തു​ട​ക്കം
Friday, December 13, 2019 12:23 AM IST
നെന്മാറ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ മി​ഷ​ൻ ഇ​ക്കോ നെ​ക്സ്റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെന്മാ​റ ഗം​ഗോ​ത്രി ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​തി​ന​ഞ്ചു​വ​രെ ഗം​ഗോ​ത്രി സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നെന്മാറ ഡി​എ​ഫ്ഒ സി.​പി.​അ​നീ​ഷ് നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും നി​ന്നു​ള്ള ഇ​രു​പ​ത്തി​യ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. ആ​ദ്യ​ദി​ന​മാ​യ 11ന് ​എ​ട്ടി​മ​ടൈ അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ലെ പ്ര​ഫ. ഡോ. ​കെ. ശ​ശി, ഡോ.​പി.​പി.​നി​ഖി​ൽ​രാ​ജ്, കേ​ര​ളം സ്റ്റേ​റ്റ് റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സെ​ന്‍റ​റി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​സു​രേ​ഷ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ക്കു​ന്ന എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ യോ​ഗ, മെ​ഡി​റ്റേ​ഷ​ൻ എ​ന്നി​വ​യും വൈ​കു​ന്നേ​രം ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ക്കും.