മണ്ണാർക്കാട് ആ​ൽ​ത്ത​റ​യി​ൽ പൈ​പ്പു​പൊ​ട്ടി ദേ​ശീ​യ​പാ​ത ത​ക​ർ​ന്നു
Saturday, December 14, 2019 12:56 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ മ​ണ്ണാ​ർ​ക്കാ​ട് ആ​ൽ​ത്ത​റ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ കു​ടി​വെ​ള്ള പൈ​പ്പു​പൊ​ട്ടി പു​തി​യ​താ​യി ടാ​ർ ചെ​യ്ത റോ​സ് ത​ക​ർ​ന്നു. ഒ​രാ​ഴ്ച​മു​ന്പ് മാ​ത്രം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്ത​മാ​ണ് ഇ​പ്പോ​ൾ രൂ​പം​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പൈ​പ്പു​പൊ​ട്ടി രൂ​പം​കൊ​ണ്ട വി​ള്ള​ൽ രാ​ത്രി​യോ​ടെ ഗ​ർ​ത്ത​മാ​യി മാ​റി. സ​മീ​പ​ത്തെ ഏ​താ​നും ക​ട​ക​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​റി. ഗ​ർ​ത്ത​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം ഒ​രു ഭാ​ഗ​ത്ത് കൂ​ടി മാ​ത്ര​മാ​ക്കി. ഇ​തോ​ടെ ന​ഗ​ര​ത്തി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു​മു​ന്പ് കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് ഈ ​സം​ഭ​വം തു​റ​ന്നു​കാ​ണി​ക്കു​ന്ന​ത്. ഇ​വി​ടെ മാ​ത്ര​മ​ല്ല ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ പ​ല​യി​ട​ങ്ങ​ളി​ലും പൈ​പ്പു​പൊ​ട്ടി വെ​ള്ളം പു​റ​ത്തു​വ​രു​ന്നു​ണ്ട്. ഇ​വി​ടെ​യെ​ല്ലാം കു​ഴി​ക​ൾ രൂ​പ​പ്പെ​ടാ​നു​ള​ള സാ​ഹ​ച​ര്യ​മാ​ണ് കാ​ണു​ന്ന​ത്. ഏ​റെ പ്ര​യാ​സ​ങ്ങ​ൾ സ​ഹി​ച്ച് റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​കാ​റാ​യി എ​ന്നു നാ​ട്ടു​കാ​ർ ആ​ശ്വ​സി​ക്കു​ന്പോ​ഴാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പി​ടി​പ്പു​കേ​ടു​മൂ​ലം ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം . വൈ​കു​ന്നേ​ര​ത്തോ​ടെ ചെ​റി​യ രീ​തി​യി​ൽ വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് രാ​ത്രി​യാ​യ​തോ​ടെ ശ​ക്ത​മാ​യ തോ​തി​ൽ പൊ​ട്ടി ഒ​ഴു​കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ എ​താ​നും ക​ട​ക​ളി​ലേ​ക്ക് വെ​ള്ളം​ക​യ​റി. തു​ട​ർ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് അ​ട​ച്ച​തി​നു​ശേ​ഷ​മാ​ണ് ഇ​തി​ലൂ​ടെ ഒ​ഴു​ക്കി​യ വെ​ള്ള​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യ​ത്. തു​ട​ർ​ന്നു രാ​വി​ലെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ക​ന്പ​നി അ​ധി​കൃ​ത​രെ​ത്തി സ്ഥ​ലം പ​രി​ശോ​ധി​ക്കു​ക​യും ചു​റ്റും ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​പൊ​ട്ടി​യ​താ​ണ് റോ​ഡ് ത​ക​രാ​നും കു​ഴി രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഈ ​പ്ര​ദേ​ശ​ത്തെ ടാ​ർ ചെ​യ്ത ഭാ​ഗം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ 90 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി റോ​ഡി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി​വെ​ള്ളം റോ​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കു​ക​യും റോ​ഡ് ത​ക​രു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മോ എ​ന്ന ഭീ​തി​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട്ടു​കാ​ർ​ക്കു​ള്ള​ത്.