മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ വ​ൻ​ഗ​താ​ഗ​ത​ക്കു​രു​ക്ക്
Saturday, December 14, 2019 12:56 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ വ​ൻ​ഗ​താ​ഗ​ത​ക്കു​രു​ക്ക്. റോ​ഡ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ സം​ഭ​വി​ച്ച പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ആ​ൽ​ത്ത​റ ഭാ​ഗ​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ​ണ്ടി​ക​ൾ വ​ണ്‍​വേ​യാ​യി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നു​ള്ളു. ഇ​തേ​തു​ട​ർ​ന്ന് റോ​ഡി​നി​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​ത​ന്നെ കാ​ണു​വാ​ൻ ക​ഴി​ഞ്ഞു. സ്വ​കാ​ര്യ​ബ​സു​ക​ൾ മ​റ്റും സ​മ​യം തെ​റ്റി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ പൈ​പ്പു​പൊ​ട്ട​ലി​ൽ ശ​ക്ത​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി മ​ണ്ണാ​ർ​ക്കാ​ട് ട്രാ​ഫി​ക് യൂ​ണി​റ്റ് നേ​തൃ​ത്വ​ത്തി​ൽ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ട്രാ​ഫി​ക് പോ​ലീ​സു​ക​രെ നി​യോ​ഗി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​വ​രെ​ക്കൊ​ണ്ട് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഉ​ട​നേ ത​ന്നെ റോ​ഡി​ൽ ഗ​ർ​ത്തം ഉ​ണ്ടാ​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ആ​ൽ​ത്ത​റ​യി​ൽ ത​ന്നെ ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യ​ത്. രാ​വി​ലെ മു​ത​ൽ രാ​ത്രി​വ​രെ വ​ലി​യ ഗ​താ​ഗ​ത​കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.