കൃ​ഷി​നാ​ശം; അ​ട്ട​പ്പാ​ടി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്ക​ണ​മെ​ന്ന് ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ്ര​മേ​യം
Saturday, December 14, 2019 12:56 AM IST
അ​ഗ​ളി: കൃ​ഷി​നാ​ശ​ത്തി​ലും ക​ട​ക്കെ​ണി​യി​ലും​പെ​ട്ട് വ​ല​യു​ന്ന അ​ട്ട​പ്പാ​ടി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യം ന​ല്ക​ണ​മെ​ന്ന് ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ ഏ​ക കോ​ണ്‍​ഗ്ര​സ് അം​ഗം മാ​ർ​ട്ടി​ൻ ജോ​സ​ഫ് ആ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​പി.​അ​നീ​ഷ് പി​ന്താ​ങ്ങു​ക​യും ഭ​ര​ണ​സ​മി​തി ഐ​ക്യ​ക്ണ്ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​ട്ട​പ്പാ​ടി​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ച്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഷോ​ള​യൂ​ർ, പെ​ട്ടി​ക്ക​ൽ, കോ​ഴി​ക്കൂ​ടം, ചു​ണ്ട​ക്കു​ളം, സാ​ന്പാ​ർ​കോ​ട്, കു​റ​വ​ന്പാ​ടി, പു​ലി​യ​റ തു​ട​ങ്ങി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലു​ള്ള കൃ​ഷി​നാ​ശ​മാ​ണ് നേ​രി​ട്ടി​രി​ക്കു​ന്ന​ത്.
തെ​ങ്ങ്, കാ​പ്പി, കു​രു​മു​ള​ക്. ക​മു​ക് തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ൾ തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ലും കീ​ട​ബാ​ധ​യി​ലും​പെ​ട്ട് വ്യാ​പ​ക​മാ​യി ന​ശി​ച്ചി​ച്ചു. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും വീ​ട് പ​ണ​യ​പ്പെ​ടു​ത്തി​യും പ​ല​ത​ര​ത്തി​ലു​ള്ള ബാ​ധ്യ​ത​യി​ലൂ​ടെ​യു​മാ​ണ് ക​ർ​ഷ​ക​ർ ക​ട​ന്നു​പോ​കു​ന്ന​ത്.
വി​ള​നാ​ശ​ത്തി​നോ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​നോ യാ​തൊ​രു​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ സ​ത്വ​ര​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
നി​വേ​ദ​നം ന​ല്കി
പാ​ല​ക്കാ​ട്: ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി ദി​വ​സം ത​ന്നെ ഗ​ജ​ര​ത്നം ഗു​രു​വാ​യൂ​ർ പ​ത്മ​നാ​ഭ​നെ​യും വ​ലി​യ കേ​ശ​വ​നെ​യും എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ൽ​നി​ന്നും ക്ഷേ​ത്ര ച​ട​ങ്ങു​ക​ളി​ൽ​നി​ന്നും നി​രോ​ധി​ച്ച വ​നം​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ആ​ന​പ്രേ​മി സം​ഘം പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, സെ​ക്ര​ട്ട​റി ഗു​രു​ജി കൃ​ഷ്ണ, ട്ര​ഷ​റ​ർ രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വ​നം​മ​ന്ത്രി കെ.​രാ​ജു​വി​ന് നി​വേ​ദ​നം ന​ല്കി.