അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, December 14, 2019 12:58 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ എ.​വൈ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പൊ​തു​വി​ഭാ​ഗം, സ​ബ്സി​ഡി (നീ​ല​കാ​ർ​ഡ്), പൊ​തു​വി​ഭാ​ഗം നോ​ണ്‍ സ​ബ്സി​ഡി (വെ​ള്ള​കാ​ർ​ഡ്) ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കും അ​പേ​ക്ഷ ന​ല്കാം.
സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ആ​ശ്ര​യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ, പ​ട്ടി​ക​വ​ർ​ഗം, നി​രാ​ലം​ബ​യാ​യ സ്ത്രീ ​ഗൃ​ഹ​നാ​ഥ​യാ​യ കു​ടും​ബം, വി​ധ​വ കു​ടും​ബ​നാ​ഥ​യാ​യ കു​ടും​ബം (21 വ​യ​സി​നു മു​ക​ളി​ൽ പു​രു​ഷ·ാ​രി​ല്ലാ​ത്ത​കു​ടും​ബം), അ​വി​വാ​ഹി​ത​രാ​യ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്ത്രീ ​എ​ന്നി​വ​രാ​ൽ ന​യി​ക്കു​ന്ന കു​ടും​ബം, മാ​ര​ക​രോ​ഗ​മു​ള്ള കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ എ​ന്നി​വ​രും താ​ഴെ നി​ശ്ച​യി​ച്ച സ്ഥ​ല​ത്ത് രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ ന​ല്കാം.12ന് ​കൊ​ഴി​ഞ്ഞാ​ന്പാ​റ, എ​രു​ത്തേ​ന്പ​തി, ന​ല്ലേ​പ്പി​ള്ളി, വ​ട​ക​ര​പ്പ​തി, പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ കൊ​ഴി​ഞ്ഞാ​ന്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ല്ല​ശ​ന, നെ·ാ​റ, നെ​ല്ലി​യാ​ന്പ​തി, എ​ല​വ​ഞ്ചേ​രി, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ നെ·ാ​റ പ​ഞ്ചാ​യ​ത്തു ഹാ​ളി​ലും എ​ത്ത​ണം.
13ന് ​ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, വ​ട​വ​ന്നൂ​ർ, പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ഹാ​ളി​ലും കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട, കൊ​ടു​വാ​യൂ​ർ, പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ളി​ലും എ​ത്ത​ണം.