ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ളം ഒ​രു രൂ​പ​യ്ക്ക്: കോ​ർ​പ്പറേ​ഷ​ന്‍റെ വി​ല്പ​ന​ പ​ദ്ധ​തി
Saturday, December 14, 2019 12:58 AM IST
കോ​യ​ന്പ​ത്തൂ​ർ: ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ളം ഒ​രു രൂ​പ​യ്ക്കു വി​ല്പ​ന ചെ​യ്യു​ന്ന പ​ദ്ധ​തി കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​കാ​തെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ളം ഒ​രു രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
വാ​ർ​ഡി​ന് ഒ​ന്നു വീ​തം ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 130 കു​ടി​വെ​ള്ള വി​ത​ര​ണ മെ​ഷീ​നു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണാ​ർ​ത്ഥം ഉ​ക്ക​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ കേ​ന്ദ്രം ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്.
വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ളം ഒ​രു രൂ​പ, 20 ലി​റ്റ​ർ വെ​ള്ളം 20 രൂ​പ എ​ന്നീ നി​ര​ക്കി​ലാ​ണ് വെ​ള്ളം വി​ല്പ​ന ചെ​യ്യു​ന്ന​ത്.
നീ​ല​ഗി​രി​യി​ൽ പോ​ക്സോ കേ​സു​ക​ളി​ൽ
ഈ​വ​ർ​ഷം മു​പ്പ​ത്തി​നാ​ലു​പേ​ർ പി​ടി​യി​ൽ
നീ​ല​ഗി​രി: നീ​ല​ഗി​രി​യി​ൽ ഈ ​വ​ർ​ഷം പോ​ക്സോ കേ​സു​ക​ളി​ൽ 34 പേ​ർ പി​ടി​യി​ലാ​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ 12-ാം തീ​യ​തി​വ​രെ 29 പോ​ക്സോ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. നീ​ല​ഗി​രി​യു​ടെ അ​ഞ്ച് സ​ബ്ഡി​വി​ഷ​നു​ക​ളാ​യ ഉൗ​ട്ടി ടൗ​ണി​ൽ നാ​ലു​കേ​സു​ക​ളി​ലാ​യി ഏ​ഴു​പേ​ർ അ​റ​സ്റ്റി​ലാ​യി.
റൂ​റ​ലി​ൽ അ​ഞ്ചു കേ​സു​ക​ളി​ലാ​യി ആ​റു​പേ​രും കു​ന്നൂ​രി​ൽ അ​ഞ്ചു​കേ​സു​ക​ളി​ലാ​യി അ​ഞ്ചു​പേ​രും, ഗൂ​ഡ​ല്ലൂ​രി​ൽ എ​ട്ടു​കേ​സു​ക​ളി​ലാ​യി എ​ട്ടു​പേ​രും തേ​വാ​ള​യി​ൽ ഏ​ഴു കേ​സു​ക​ളി​ലാ​യി എ​ട്ടു​പേ​രും അ​റ​സ്റ്റി​ലാ​യി. കേ​സ് വി​സ്താ​രം ഉൗ​ട്ടി മ​ഹി​ളാ കോ​ട​തി​യി​ൽ ന​ട​ക്കു​ക​യാ​ണ്. പോ​ക്സോ കേ​സു​ക​ളും സ്ത്രി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന​സെ​ന്‍റ് ദി​വ്യ പ​റ​ഞ്ഞു.
വീ​ടു​ക​ൾ ഇ​ടി​ച്ചു നി​ര​ത്താ​നു​ള്ള ശ്ര​മം
എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: കൈ​യേ​റ്റം ചെ​യ്തു നി​ർ​മി​ച്ച വീ​ടു​ക​ൾ ഇ​ടി​ച്ചു നി​ര​പ്പാ​ക്കാ​നു​ള്ള ശ്ര​മം ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു. ഉ​ക്ക​ടം ക​രു​ന്പു​ക​ടൈ പ്ര​ദേ​ശ​ത്തെ 45 വീ​ടു​ക​ളാ​ണ് ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. നൊ​യ്യ​ൽ ന​ദി​യു​ടെ രാ​ജ​വാ​യ്ക്കാ​ൽ ക​നാ​ലി​നെ കൈ​യ്യേ​റ്റം ചെ​യ്ത് ക​രു​ന്പു​ക്ക​ടൈ ചാ​ര​മേ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ 45 ഓ​ളം വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 12 വീ​ടു​ക​ൾ അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തു. ബാ​ക്കി​യു​ള്ള വീ​ടു​ക​ൾ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് എ​തി​ർ​പ്പു​മാ​യി ജ​ന​ങ്ങ​ൾ രം​ഗ​ത്തു​വ​ന്ന​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് വീ​ടു​ക​ൾ പൊ​ളി​ക്കാ​തെ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ തി​രി​ച്ചു​പോ​യ​ത്. ഇ​ത് പ്ര​ദേ​ശ​ത്ത് അ​ല്പ​നേ​ര​ത്തേ​ക്ക് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.
കൂ​ടു​ത​ൽ തു​ക ന​ല്കേ​ണ്ട​തി​ല്ല
കോ​യ​ന്പ​ത്തൂ​ർ: ഇ​ന്ത്യ​ൻ എ​ൽ​പി​ജി ഡൊ​മ​സ്റ്റി​ക് സി​ലി​ണ്ട​റു​ക​ൾ പ​ല​വി​ധ ക്വാ​ളി​റ്റി, ക്വാ​ണ്ടി​റ്റി പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ബി​ല്ലി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നു​ള്ള റീ​ട്ടെ​യ്ലിം​ഗ് സെ​ല്ലിം​ഗ് ചാ​ർ​ജ് ബി​ല്ലി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ​ണം ഡെ​ലി​വ​റി​മാ​ൻ​മാ​ർ​ക്ക് ന​ല്കേ​ണ്ട​തി​ല്ലെ​ന്ന് അ​റി​യി​ച്ചു.
അ​ധി​ക​നി​ര​ക്ക് ഈ​ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ പ​രാ​തി​ക​ൾ സി​എ​സ് സി. ​കോ​യ​ന്പ​ത്തൂ​ർ- 04222247396, സി​എ​സ് സി ​ചെ​ന്നൈ- 0442439238, 243392 46,944408 5646 എന്നീ നന്പറുകളിൽ അറിയിക്കാം.