അ​ങ്ക​ണ​വാ​ടി​ക​ളി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ; 20ന് ​മു​ന്പ് പ്ര​ത്യേ​ക കാന്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണം
Saturday, December 14, 2019 12:58 AM IST
പാലക്കാട്:ജി​ല്ല​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ക​ണ​വാ​ടി​ക​ളും പ​രി​സ​ര​വും സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​യി ഐ.​സി.​ഡി.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ, ജി​ല്ലാ വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 20ന് ​മു​ൻ​പാ​യി പ്ര​ത്യേ​ക ക്യാ​ന്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ വൈ​സ​ർ​മാ​ർ, സി.​ഡി.​പി.​ഒ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും വെ​യ​ർ​ഫെ​യ​ർ ക​മ്മ​റ്റി​യു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ങ്ക​ണ​വാ​ടി പ​രി​സ​ര​ത്തു​ള്ള കാ​ടും പ​ട​ർ​പ്പും വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നും കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​യും ടോ​യ്ലെ​റ്റി​ലെ​യും മാ​ള​ങ്ങ​ളും വി​ട​വു​ക​ളും മ​ണ​ലും സി​മ​ന്‍റും ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2019 20 വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി പ്രൊ​ജ​ക്ടു​ക​ൾ​ക്ക് യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി. ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യാ​ണ് 2019 20 വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​യ്ക്കാ​യി പ്രൊ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ചേ​ന്പ​റി​ൽ ന​ട​ന്ന ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, നി​ർ​വ​ഹ​ണോ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.