ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം
Saturday, December 14, 2019 11:21 PM IST
നെന്മാ​റ: ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം. ചി​റ്റി​ല​ഞ്ചേ​രി ഗോ​മ​തി സെ​ന്‍റ് തോ​മ​സ് ന​ഗ​ർ കോ​ച്ചേ​രി ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ജോ​സ​ഫും ഭാ​ര്യ​യും ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ദു​ബാ​യി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു.
വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​ട​ന്നി​രി​ക്കു​ന്ന​ത്. അ​ക​ത്തെ അ​ല​മാ​ര ത​ക​ർ​ത്ത് വ​സ്ത്ര​ങ്ങ​ളും മ​റ്റും വാ​രി വ​ലി​ച്ചി​ട്ടു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ടു​ള്ള മ​റ്റൊ​രു മ​ക​ൾ വ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​ന്നും ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​യി. ആ​ല​ത്തൂ​ർ പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.