ശ്രീ കുറുമാലി ക്ഷേത്രത്തിൽ ക​തി​രു​ത്സ​വം
Saturday, December 14, 2019 11:21 PM IST
മം​ഗ​ലം​ഡാം: ശ്രീ​കു​റു​മാ​ലി ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ ക​തി​രു​ത്സ​വം ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച കാ​ല​ത്ത് 5.30ന് ​നെ​ല്ലി​ക്ക​ലി​ടം ക്ഷേ​ത്ര​പ​രി​പാ​ല​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ജാ​ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. ഭ​ക്ത​ർ​ക്ക് പ്ര​ത്യേ​ക​മാ​യി നി​റ​പ​റ​യും വെ​ടി​വ​ഴി​പാ​ടും ന​ട​ത്തു​ന്ന​തി​നു സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് 11ന് ​അ​ന്ന​ദാ​നം ന​ട​ത്തി.
ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വി​വി​ധ ദേ​ശ​ക്കാ​രു​ടെ എ​ഴു​ന്ന​ള്ള​ത്ത് തു​ട​ങ്ങി. മം​ഗ​ലം​ഡാം ദേ​ശ​ത്തി​ന്‍റെ ഗ​ജ​വീ​ര​നും ചെ​ണ്ട​മേ​ള​വും ക​ല്ലാ​ന​ക്ക​ര ദേ​ശ​ത്തി​ന്‍റെ കു​തി​ര, മൂ​ന്നു ഗ​ജ​വീ​രന്മാർ, വി​വി​ധ​ത​രം വാ​ദ്യ​ക​ലാ​രൂ​പ​ങ്ങ​ൾ, ഒ​ടു​കു​ർ ദേ​ശ​ത്തി​ന്‍റെ കും​ഭ​ക്ക​ളി തു​ട​ങ്ങി​യ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യോ​ടെ കൂ​ടെ ഒ​ടു​കൂ​ർ ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന് നാ​ലി​ന് അ​വി​ടെ​നി​ന്നും പു​റ​പ്പെ​ട്ട് പ​ന്നി​ക്കു​ള​ന്പി​ൽ​നി​ന്നും ക​തി​രും ത​ണ്ടും കു​ട​യും ചെ​ണ്ട​മേ​ള​വും ചേ​ർ​ന്ന് മം​ഗ​ലം​ഡാ​മി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് എ​ത്തി​ചേ​ർ​ന്നു. ഈ ​സ​മ​യ​ത്ത് പ​റ​ശേ​രി ദേ​ശ​ത്തി​ന്‍റെ ഗ​ജ​വീ​ര​നും ക​തി​രും ത​ണ്ടും വാ​ദ്യ​മേ​ള​ങ്ങ​ളും മം​ഗ​ലം​ഡാ​മി​ൽ എ​ത്തി. തു​ട​ർ​ന്നു എ​ല്ലാ​ദേ​ശ​ക്കാ​രും മം​ഗ​ലം​ഡാം ടൗ​ണി​ൽ സം​ഗ​മി​ച്ച് ആ​വേ​ശ​ത്തോ​ടെ​യു​ള്ള വാ​ദ്യ​മേ​ള​ങ്ങ​ളും പ​ര​ന്പ​രാ​ഗ​ത​മാ​യ നൃ​ത്ത​ചു​വ​ടു​ക​ളും താ​ള​മേ​ള​ങ്ങ​ളും കു​ട​മാ​റ്റ​വും ക​തി​രു​ത്സ​വ​ത്തി​ന് കൊ​ഴു​പ്പേ​കി. തു​ട​ർ​ന്ന് എ​ല്ലാ​ദേ​ശ​ക്കാ​രും ചേ​ർ​ന്ന് ശ്രീ​കു​റു​മാ​ലി ഭ​ഗ​വ​തി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു.. രാ​ത്രി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ന്ദി​യോ​ട് കൃ​ഷ്ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച പൊ​റാ​ട്ടു​നാ​ട​കം അ​ര​ങ്ങേ​റി.
ഇ​ന്ന​ലെ രാ​ത്രി 7.30ന് ​​സിം​ഫ​ണി ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യു​മു​ണ്ടാ​യി.